ഹൈദരാബാദ്: വിശാഖപട്ടണത്തെ ആർ.കെ ബീച്ചിൽ ഭർത്താവുമൊത്ത് വിവാഹവാർഷികം ആഘോഷിക്കാനെത്തിയ യുവതിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. യുവതി കടലിൽ വീണതായി സംശയിച്ച് കോസ്റ്റ്ഗാർഡും നാവികസേനയും മൂന്നു ദിവസം തിരച്ചിൽ നടത്തി. വിശാഖപട്ടണം സ്വദേശി ശ്രീനിവാസ റാവുവിന്റെ ഭാര്യ ആർ. സായ് പ്രിയ(23)യെ ആണ് കാണാതായത്.
അതേസമയം,താൻ കാമുകനൊപ്പമുണ്ടെന്ന് സായ് പ്രിയ കഴിഞ്ഞ ദിവസം വീട്ടുകാർക്ക് സന്ദേശം അയച്ചു. മൂന്ന് ദിവസത്തോളം നീണ്ടുനിന്ന ആശങ്കയ്ക്ക് ഇതോടെ വിരാമമായി. യുവതിയ്ക്കായി കോസ്റ്റ്ഗാർഡും നാവികസേനയും 72 മണിക്കൂറോളം നീണ്ടുനിന്ന തിരച്ചിലിലാണ് നടത്തിയത്. ഇതിനായി ഏകദേശം ഒരു കോടി രൂപയോളം ചെലവ് വന്നു. രണ്ട് കപ്പലുകളും ചേതക് ഹെലികോപ്റ്ററും യുവതിയെ കണ്ടെത്താനുള്ള ദൗത്യത്തിൽ പങ്കുചേർന്നിരുന്നു.
മസ്‌കത്തിൽ തീപിടുത്തം: ഒരാൾക്ക് പരിക്ക്
തനിയ്ക്കായി കടലിൽ തിരച്ചിൽ നടക്കുന്നതിനിടെ, തന്നെ ആരും അന്വേഷിക്കേണ്ടെന്നും താൻ കാമുകനൊപ്പം ബെംഗളൂരുവിൽ ഉണ്ടെന്നും സായ് പ്രിയ മാതാപിതാക്കളെ അറിയിച്ചു. 2020 ജൂലായിലാണ് ശ്രീനിവാസ റാവുവും സായ് പ്രിയയും വിവാഹിതരായത്. രണ്ടാം വിവാഹ വാർഷികം ആഘോഷിക്കാനായി ആർ.കെ ബീച്ചിൽ എത്തിയപ്പോൾ സായ് പ്രിയയെ കാണാതാകുകയായിരുന്നു.
ബീച്ചിൽവെച്ച് ശ്രീനിവാസ റാവുവിന് ഒരു ഫോൺ കോൾ വന്നിരുന്നു. അൽപദൂരം മാറിനിന്ന് ഫോണിൽ സംസാരിച്ച റാവു മടങ്ങിയെത്തിയപ്പോൾ ബീച്ചിൽ നിൽക്കുകയായിരുന്ന ഭാര്യയെ കണ്ടില്ല. തുടർന്ന്, ഭാര്യയെ കടലിൽ കാണാതായെന്ന സംശയത്തിൽ ഉറക്കെ നിലവിളിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും പൊലീസും ചേർന്ന് യുവതിക്കായി തിരച്ചിൽ ശക്തമാക്കുകയായിരുന്നു.
അല്‍പ്പം വെളിച്ചെണ്ണ മുഖത്ത് ദിവസവും രാത്രി തടവൂ…
പിന്നീട് യുവതി ബെംഗളൂരുവിലുണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. പഠനകാലം മുതൽ ഒരു യുവാവുമായി പ്രണയത്തിലായിരുന്ന സായ് പ്രിയ വിവാഹ ബന്ധത്തിൽ സന്തുഷ്ടയായിരുന്നില്ലെന്നും സായ് പ്രിയ എങ്ങനെയാണ് ബെംഗളൂരുവിലേക്ക് പോയത് എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments