സൗന്ദര്യം സംരക്ഷിയ്ക്കാന്‍ പല വഴികളും നോക്കുന്നവരാണ് പലരും. ഇതിനായി കൃത്രിമ വഴികള്‍ തേടി പണം കളഞ്ഞ് ഒപ്പം ഉള്ള സൗന്ദര്യം തന്നെ പോയി പുലിവാല്‍ പിടിയ്ക്കുന്നവരും ധാരാളമുണ്ട്. ഇത്തരം പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും നമ്മുടെ നാടന്‍ വൈദ്യങ്ങളുണ്ട് ഇതില്‍ ഒന്നാണ് വെളിച്ചെണ്ണ. പണ്ടു കാലം മുതല്‍ തന്നെ ഉപയോഗിച്ചു വരുന്ന ഒന്ന്. നല്ല ശുദ്ധമായ വെളിച്ചെണ്ണ പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും മുടിയുടെ ആരോഗ്യത്തിനുമെല്ലാം ഏറെ നല്ലതാണ്. നല്ല ശുദ്ധമായ വെളിച്ചെണ്ണ അല്‍പ്പം കയ്യിലെടുത്ത് മുഖത്ത് പുരട്ടി അല്‍പ്പനേരം മസാജ് ചെയ്താല്‍ ലഭിയ്ക്കുന്ന ഗുണങ്ങള്‍ പലതാണ്. ഇത് നല്‍കുന്ന ഗുണങ്ങളെക്കുറിച്ചറിയൂ
ചുളിവുകൾ ഇല്ലാതാക്കാനും ചർമ്മത്തിന് യുവത്വം നിലനിർത്താനും ഉതകുന്ന ഒന്നാണ് വെളിച്ചെണ്ണ. അകാല വാർധക്യം തടയാനും മുഖത്തിനു തിളക്കം നൽകാനും ഇത് മികച്ചതാണ്. ചർമ്മത്തിന് യുവത്വം നിലനിർത്താനും ഉതകുന്ന ഒന്നാണ് വെളിച്ചെണ്ണയും കറ്റാർ വാഴയും ചേർന്ന മിശ്രിതം. ഇവ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് കിടന്ന് പിറ്റേ ദിവസം രാവിലെ കഴുകിക്കളഞ്ഞാൽ അത് ക്രമേണ മുഖത്തെ ചുളിവുകൾ കുറച്ച് കൊണ്ടുവരാൻ സഹായിക്കും.
വിറ്റാമിൻ ഇ എണ്ണയുടെ ഏതാനും തുള്ളികളോടൊപ്പം ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ കലർത്തി മുഖത്ത് പുരട്ടുന്നത് ഇത് ഒരു പ്രകൃതിദത്ത ഫേസ് മാസ്ക് ആയി പ്രവർത്തിക്കും. ഇത് 15-20 മിനിറ്റ് മുഖത്ത് സൂക്ഷിക്കുക. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ചർമ്മം വരണ്ടു പോകുമ്പോൾ ഉപയോഗിക്കാൻ കഴിയുന്ന മികച്ച പരിഹാരമാർഗമാണ് ഇത്. ഈ മാസ്ക് കണ്ണുകളുടെ ഭാഗത്ത് ഉണ്ടാവുന്ന തടിപ്പിന്നെ നീക്കം ചെയ്യാനും മികച്ചതാണ്. മുഖക്കുരു വരുന്നത് നിയന്ത്രിച്ചു നിർത്തുന്നതോടൊപ്പം ചർമ്മത്തിൽ ചുളിവുകൾ വരാനുള്ള സാധ്യത ഇത് കുറയ്ക്കുകയും ചെയ്യുന്നു.
കൺതടങ്ങളിലെ തടിപ്പും കറുത്ത പാടുകളും കുറച്ച് കൊണ്ടുവരാൻ സഹായിക്കും. ഷേവിങ്ങ് ചെയ്യുന്നതിന് മുമ്പായി കുറച്ചു വെളിച്ചെണ്ണ പുരട്ടുന്നത് ചർമ്മത്തിൽ ഉണ്ടായേക്കാവുന്ന അസ്വസ്ഥതകൾ കുറയ്ക്കും. വെളിച്ചെണ്ണ നിങ്ങളുടെ ചർമ്മത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു മികച്ച മേക്കപ്പ് റിമൂവറാണ്. ഒരു പഞ്ഞി കഷണത്തിൽ ചെറിയ അളവിൽ വെളിച്ചെണ്ണ പുരട്ടി മേക്കപ്പ് നീക്കം ചെയ്യുന്നതുവരെ ചർമ്മം തുടയ്ക്കാം. സുഷിരങ്ങൾ അടഞ്ഞുപോകാതിരിക്കാനായി മേക്കപ്പുകൾ നീക്കം ചെയ്തു കഴിയുമ്പോൾ ചർമ്മത്തിലെ അവശേഷിക്കുന്ന എണ്ണ പൂർണ്ണമായും തുടച്ചുമാറ്റുന്നുവെന്ന് ഉറപ്പാക്കാൻ ശ്രദ്ധിക്കണം.
Post Your Comments