Latest NewsIndia

ആത്മഹത്യ ചെയ്തെന്ന് കരുതിയ യുവതി ജീവനോടെ തിരിച്ചെത്തി

ബെംഗളൂരു: ആത്മഹത്യ ചെയ്തെന്ന് കരുതിയ യുവതി ജീവനോടെ തിരിച്ചെത്തി. ഇൻഷുറൻസ് കമ്പനിയിലെ മാനേജറും ഭാരതീയ കിസാന്‍ യൂണിയന്‍റെ ദേശീയ സെക്രട്ടറിയുടെ മകളുമായ കോമള്‍ എന്ന യുവതിയെയാണ് ബെഗളൂരുവില്‍ നിന്ന് കണ്ടെത്തിയത്. ഡല്‍ഹിയില്‍ നിന്നും ജൂലൈ 5നാണ് യുവതിയെ കാണാതായത്. ഇവർ ആത്മഹത്യ ചെയ്‌തുവെന്നായിരുന്നു നിഗമനം. ഇതിനിടയിലാണ് യുവതിയെ ബെഗളൂരുവില്‍ നിന്നും ജീവനോടെ കണ്ടെത്തിയത്.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്ന് ജൂലൈ 6-ന് യുവതിയുടെ കാര്‍ കണ്ടെത്തിയിരുന്നു. കാറിനുള്ളില്‍ നിന്നും യുവതിയുടെ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. ഇതോടെയാണ് യുവതി ആത്മഹത്യ ചെയ്‌തെന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നത്.

shortlink

Post Your Comments


Back to top button