Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

ശരീരം മുഴുവൻ ആഭരണവുമായി നടക്കുന്ന പദ്മകുമാരിക്ക് പൊലീസ് പലതവണ മുന്നറിയിപ്പ് നൽകി: കള്ളന്മാർ അടിച്ചിട്ട് കവർന്നത് 35 പവൻ

നേമം: വീട്ടിലേക്ക് നടന്നുപോയ സ്ത്രീയെ കാറിലെത്തിയ നാലംഗ അക്രമി സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് 35 പവൻ കവർന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നേമം ഇടയ്‌ക്കോട് കുളത്തറക്കോണം ഭാനുമതി മന്ദിരത്തില്‍ പദ്മകുമാരി (52)യെയാണ് മണലുവിള ക്ഷേത്രത്തിനു സമീപത്ത് വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.

ഇവരുടെ ആഭരണങ്ങള്‍ തട്ടിയെടുത്തശേഷം ഇവരെ രാത്രി എട്ടുമണിയോടെ ഉപേക്ഷിച്ചു. കാട്ടാക്കട പോലീസ് സ്ഥലത്ത് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പണമടങ്ങിയ പഴ്സും തട്ടിയെടുത്തു. മർദ്ദനത്തിൽ പത്മകുമാരിയുടെ പല്ല് പോയി. ദേഹമാസകലം ആഭരണം അണിഞ്ഞ് റോഡിലൂടെ നടക്കാറുള്ള ഇടയ്ക്കോട് കളത്രക്കോണം ഭുവനേശ്വരി മന്ദിരത്തിൽ പത്മകുമാരിക്ക് പൊലീസ് പലതവണ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

മുമ്പ് ഇത്തരത്തിൽ അഞ്ചുപവൻ നഷ്ടപ്പെട്ടിട്ടുള്ളതാണ്. 10 വർഷം മുൻപ് ഇതുപോലെ ഇവരെ തട്ടിക്കൊണ്ടുപോയതിന് നേമം പൊലീസ് കേസെടുത്തിരുന്നു. പദ്മകുമാരിയെ സംഘം ബലമായി പിടിച്ചുകൊണ്ടുപോകുന്നത് ഒരു സ്ത്രീ കണ്ടിരുന്നു. ഇതോടെയാണ് സംഭവം പുറത്താകുന്നത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കണ്ടെത്തുന്നത്. കാറിലെത്തിയവര്‍ മലയാളവും തമിഴും സംസാരിക്കുന്ന അഞ്ചുപേരാണെന്ന് വീട്ടമ്മ പറഞ്ഞു.

ചെറിയ തോതിൽ റിയൽ എസ്റ്റേറ്റ് ബിസനസ്സും വീട് വാടകയ്ക്ക് എടുത്ത് നൽകലുമാണ് അവിവാഹിതയായ പത്മകുമാരിയുടെ ജോലി. പഴഞ്ഞിനട പാലത്തിനു സമീപത്തു നിന്ന് ബലമായി കാറിൽ പിടിച്ചു കയറ്റി സ്വർണ്ണാഭരണങ്ങൾ ഊരി നൽകാൻ ആവശ്യപ്പെട്ടു. തയാറാകാതെ വന്നതോടെ മുഖത്തടിച്ചു. ഒരു പല്ല് പോയി. കട്ടർ ഉപയോഗിച്ച് മാലയും മോതിരങ്ങളും മുറിച്ചെടുത്തു. മൊബൈൽ ഫോൺ വഴിയിൽ കളഞ്ഞു. ഒരുകമ്മൽ മാത്രം മുറിച്ചെടുത്തില്ല. കാട്ടാക്കട പൊലീസെത്തി പത്മകുമാരിയെ കാട്ടാക്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button