KeralaLatest NewsIndiaNews

കടുത്ത സാമ്പത്തിക പ്രതിസന്ധി, കാരണക്കാർ കേന്ദ്രം: രാഷ്ട്രീയ വിരോധം വെച്ച് സംസ്ഥാനങ്ങളെ തകര്‍ക്കുന്നുവെന്ന് ധനമന്ത്രി

തിരുവനന്തപുരം: കേരളമടക്കമുള്ള സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ അവഗണ കാണിക്കുന്നുവെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ. രാജ്യത്തെ ആകെ വരുമാനത്തിന്റെ 64 ശതമാനവും പിരിച്ചെടുക്കുന്നത് കേന്ദ്രമാണെന്നും, ചിലവിന്റെ 65 ശതമാനം സംസ്ഥാനങ്ങള്‍ തന്നെ വഹിക്കേണ്ടി വരികയാണെന്നും അദ്ദേഹം പറയുന്നു. മാതൃഭൂമി പ്രതിനിധി പി.കെ. മണികണ്ഠനുമായി നടത്തിയ അഭിമുഖത്തിലാണ് ധനമന്തി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് തുറന്നു പറഞ്ഞത്.

‘ആവശ്യമായ വരുമാനം ലഭിക്കുന്നില്ല. കേന്ദ്രം വേണ്ടതു തരുന്നില്ല, കടമെടുത്ത് കാര്യങ്ങള്‍ ചെയ്യാനും സമ്മതിക്കുന്നില്ല. സംസ്ഥാനത്തെ ട്രഷറിയിലുള്‍പ്പെടെയുള്ള പണം വെട്ടിക്കുറയ്ക്കുന്നു. ഇതൊക്കെ കാരണം സാമ്പത്തികകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ബുദ്ധിമുട്ടുകയാണ് സംസ്ഥാനം. ഇതൊക്കെ ജനങ്ങൾ അറിയേണ്ടതുണ്ട്. തുറന്നുപറയാൻ ദുരഭിമാനമില്ല. കേരളം മാത്രമല്ല ഈ പ്രശ്നം അനുഭവിക്കുന്നത്. രാഷ്ട്രീയമായും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചും അവര്‍ ചെയ്യുന്നത് തുറന്നു പറയാൻ കഴിയാത്തതാണ് സംസ്ഥാനങ്ങളുടെ അവസ്ഥ’- അദ്ദേഹം വ്യക്തമാക്കി.

Also Read:ഒരസാധാരണ വിവാഹം, പ്രേത കല്യാണം അഥവാ മരണശേഷമുള്ള വിവാഹം! – ആ കഥയിങ്ങനെ

രാഷ്ട്രീയ വിരോധം വെച്ച് സംസ്ഥാനങ്ങളെ തകര്‍ക്കുന്ന സമീപനമാണ് കേന്ദ്രത്തിനുള്ളതെന്നും, അതിനാലാണ് കേന്ദ്രത്തെ വിമര്‍ശിച്ച് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചതെന്നും അദ്ദേഹം തുറന്നു പറയുന്നു. സംസ്ഥാനതാത്പര്യം കേന്ദ്രം അവഗണിച്ചാല്‍ വലിയ പ്രതിസന്ധിയിലാകുമെന്ന് ധനമന്ത്രി പറയുന്നു.

‘സാമ്പത്തികമായി ബുദ്ധിമുട്ടുള്ള സാഹചര്യമാണെന്നു നാം തിരിച്ചറിയണം. ഒന്നും തുറന്നുപറയാതെ രഹസ്യമായി വെച്ച് ദുരഭിമാനം കൊണ്ടുനടന്നിട്ടു കാര്യമില്ലല്ലോ. ഈ പ്രതിസന്ധി ഇതു നമ്മളാരും ഉണ്ടാക്കിയതല്ല. കേന്ദ്രനിലപാടാണ് ഇതിനൊക്കെ കാരണം. പരമാവധി വരുമാനമുണ്ടാക്കാനുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. കേരളത്തെ രാഷ്ട്രീയമായി ഉപദ്രവിക്കുകയാണ് കേന്ദ്രം. ഭരണഘടനാ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രം ചെയ്യുന്നതു ശരിയല്ലെന്നാണ് നിയമസഭയിലെ പ്രമേയം’- ധനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button