Latest NewsNewsTechnology

പ്രതികരണങ്ങൾ പ്രതികൂലം, പുതിയ മാറ്റങ്ങൾ പിൻവലിച്ച് ഇൻസ്റ്റഗ്രാം

ഇൻസ്റ്റഗ്രാമിന്റെ പഴയ വേർഷൻ ആവശ്യപ്പെട്ടുകൊണ്ട് നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്

ഉപയോക്താളിൽ നിന്ന് ലഭിച്ച പ്രതികൂല പ്രതികരണങ്ങളെ തുടർന്ന് ഇൻസ്റ്റഗ്രാം പുതിയ മാറ്റങ്ങൾ പിൻവലിച്ചു. ടിക്ടോക്കിന് സമാനമായ ഫുൾ സ്ക്രീൻ ഡിസൈനാണ് പുതുതായി ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. ഫുൾ സ്ക്രീൻ ഹോം ഫീഡ് എന്ന് പേരു നൽകിയ ഈ ഫീച്ചർ ഉപയോക്താക്കൾക്കിടയിൽ അതൃപ്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിന്റെ പഴയ വേർഷൻ ആവശ്യപ്പെട്ടുകൊണ്ട് നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. ഫാഷൻ രംഗത്തെ താരങ്ങളായ കിം കർദാഷിയൻ, കൈലി ജെന്നർ തുടങ്ങിയവർ പുതിയ ഫീച്ചറിനെതിരെ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. ടിക്ടോക്കിന് സമാനമായ ഫീച്ചർ ഇൻസ്റ്റഗ്രാമിൽ അവതരിപ്പിച്ചതിലൂടെ വൻ തിരിച്ചടിയാണ് കമ്പനിക്ക് ഉണ്ടായിട്ടുള്ളത്.

Also Read: ‘വായ്പ നല്‍കാന്‍ എ.സി.മൊയ്തീന്‍ നിര്‍ബന്ധിച്ചു’: ബാങ്ക് തട്ടിപ്പിൽ നിർണ്ണായക വെളിപ്പെടുത്തലുമായി മുന്‍ സി.പി.എം നേതാവ്

നിലവിലെ ആശയങ്ങളിൽ നിന്ന് തൽക്കാലം പിന്മാറുകയാണെങ്കിലും പുതിയ ആശയങ്ങളുമായി ഉടൻ തന്നെ ഇൻസ്റ്റഗ്രാം തിരികെ വരുന്നതായിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button