തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പ്രതിഷേധം ശക്തമാക്കുമ്പോൾ പിണറായി സർക്കാരിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ സി.പി.എം നേതാവ്. തട്ടിപ്പില്‍ മുന്‍ മന്ത്രിക്കും പങ്കെന്ന് മുന്‍ സി.പി.എം നേതാവ് സുജേഷ് കണ്ണാട്ടിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്.
‘വായ്പ നല്‍കാന്‍ മുൻ മന്ത്രി എ.സി.മൊയ്തീന്‍ നിര്‍ബന്ധിച്ചു. ബാങ്കിലെ പണം റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍ നിര്‍ബന്ധിച്ചു. നേതാക്കള്‍ സ്വത്ത് വാരിക്കൂട്ടി’- മുന്‍ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ട് പറഞ്ഞു.
അതേസമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികരിച്ച് മുന്‍ ബാങ്ക് സെക്രട്ടറിയായ സുനില്‍കുമാറിന്‍റെ പിതാവ് രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സി.പി.എം അറിയാതെ കരുവന്നൂര്‍ ബാങ്കില്‍ ഒന്നും നടക്കില്ലെന്നും തട്ടിപ്പ് പണം എവിടെയെന്ന് പാര്‍ട്ടിക്കറിയാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എ.സി.മൊയ്തീന്‍, സി.കെ.ചന്ദ്രന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും മുന്‍ ബാങ്ക് സെക്രട്ടറിയായ സുനില്‍കുമാര്‍ ഇപ്പോള്‍ വിയ്യൂര്‍ ജയിലിലാണെന്നും രാമകൃഷ്ണൻ പറഞ്ഞു.
Post Your Comments