പ്രവാസി നിക്ഷേപകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ബാങ്കായ ഫെഡറൽ ബാങ്ക്. പ്രവാസി സ്ഥിരനിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് ലഭ്യമാക്കുന്ന പുതിയ പദ്ധതികൾക്കാണ് ഫെഡറൽ ബാങ്ക് രൂപം നൽകിയിട്ടുള്ളത്. ഈ പദ്ധതികളെക്കുറിച്ച് കൂടുതൽ അറിയാം.
റിപ്പോർട്ടുകൾ പ്രകാരം, 2022 ജൂലൈ 28 നും ഓഗസ്റ്റ് 4 നും ഇടയിൽ 15 മാസ കാലാവധിക്ക് ആരംഭിക്കുന്ന നിക്ഷേപങ്ങൾക്കാണ് ഫെഡറൽ ബാങ്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, പലിശയ്ക്ക് ആദായ നികുതി ബാധകമല്ല. അതിനാൽ, പ്രവാസികൾക്ക് ഏറ്റവും മികച്ച നിക്ഷേപ പദ്ധതികൾ ഒന്നാണ് ബാങ്ക് അവതരിപ്പിക്കുന്നത്.
രണ്ടു കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 6.61 ശതമാനം വാർഷിക വരുമാനം ലഭിക്കും. രണ്ടു കോടിയോ അതിനു മുകളിലോ ഉളള നിക്ഷേപങ്ങൾക്ക് 6.87 ശതമാനം വാർഷിക വരുമാനമാണ് ലഭിക്കുക. കൂടാതെ, പുതിയ നിരക്കുകൾ നിലവിലെ നിരക്കുകളെക്കാൾ 80 പോയിന്റ് മുകളിലാണ്.
Post Your Comments