ജൂൺ പാദത്തിലെ അറ്റാദായത്തിൽ മികച്ച നേട്ടം കൈവരിച്ച് ഡിഎൽഎഫ്. റിപ്പോർട്ടുകൾ പ്രകാരം, മുൻ വർഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ അറ്റാദായത്തിൽ 39 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം ഇത് 337.16 കോടി രൂപയായിരുന്നു. എന്നാൽ, ഇത്തവണ അറ്റാദായം 469.56 കോടി രൂപയായി വർദ്ധിച്ചിട്ടുണ്ട്.
ജൂണിൽ അവസാനിച്ച പാദത്തിൽ വിൽപ്പന ബുക്കിംഗ് മുൻ വർഷങ്ങളേക്കാൾ രണ്ടു മടങ്ങാണ് ഉയർന്നത്. ഇതോടെ, വിൽപ്പന ബുക്കിംഗ് 2,040 കോടി രൂപയായി. അതേസമയം, കമ്പനിയുടെ മൊത്ത വരുമാനത്തിലും വളർച്ച കൈവരിച്ചിട്ടുണ്ട്. മൊത്ത വരുമാനം 1,242.27 കോടി രൂപയിൽ നിന്ന് 1,516.28 കോടി രൂപയായാണ് ഉയർന്നത്. കമ്പനിയുടെ റെഗുലേറ്ററി ഫയലിംഗിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Also Read: 22 കാരനായ മുഹമ്മദ് അബിനാസ് നടത്തിയത് നൂറ് കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ്..! കൈകഴുകി വീട്ടുകാർ
റിയലിറ്റി മേഖലയിൽ പ്രചാരത്തിലുള്ള മികച്ച കമ്പനിയാണ് ഡിഎൽഎഫ്. ഏകദേശം 153 ലധികം റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളാണ് ഡിഎൽഎഫ് വികസിപ്പിച്ചിട്ടുള്ളത്.
Post Your Comments