Latest NewsIndiaNews

ഡി.എച്ച്.എഫ്.എൽ അഴിമതിക്കേസ്: പ്രതികളിൽ നിന്ന് അഗസ്ത വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ പിടിച്ചെടുത്തു

ഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളിൽ നിന്ന് അഗസ്ത വെസ്റ്റ്‌ലാൻഡ് ചോപ്പർ പിടിച്ചെടുത്തു. 34,000 കോടി രൂപയുടെ ദിവാൻ ഹൗസിംഗ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് അഴിമതി കേസിൽ കള്ളപ്പണം വെളുപ്പിക്കുന്നതിനും വഞ്ചിച്ചതിനും പ്രതിയായ ബിൽഡറുടെ ആസ്തിയിൽ ഉൾപ്പെട്ട അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്ററാണ് പിടിച്ചെടുത്തത്.

ഡി.എച്ച്.എഫ്.എൽ അഴിമതിക്കേസ് പ്രതികളിലൊരാളായ അവിനാഷ് ഭോസാലെയുടെ പൂനെയിലെ വീട്ടിൽ ഒരു വലിയ ഹാളിനുള്ളിൽ നിന്നാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ ഹെലികോപ്റ്റർ കണ്ടെത്തിയത്. അഴിമതിയിലൂടെ സമ്പാദിച്ച സ്വത്തുക്കൾ കണ്ടെത്തുന്നതിനായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സി.ബി.ഐ പല സ്ഥലങ്ങളിലും പരിശോധന നടത്തുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കുട്ടികളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കണോ? ഈ ഭക്ഷണങ്ങൾ നൽകാം

ബാങ്ക് തട്ടിപ്പ് കേസിൽ മുൻ ഡി.എച്ച്.എഫ്.എൽ എക്‌സിക്യൂട്ടീവുമാരായ കപിൽ വാധവാൻ, ദീപക് വാധവാൻ എന്നിവർക്കെതിരെ സി.ബി.ഐ കേസെടുത്തിരുന്നു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നും 34,615 കോടി രൂപയുടെ ബാങ്ക് വായ്‌പകൾ ഡി.എച്ച്.എഫ്.എല്ലിന്റെ വ്യാജ അക്കൗണ്ട് ബുക്കുകളിലേക്ക് വകമാറ്റിയാണ് ഇവർ തട്ടിപ്പ് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button