KeralaLatest NewsNews

ദുബായ് കമ്പനിയുടെ അഞ്ചു ലക്ഷം ദിര്‍ഹം മോഷ്ടിച്ച് മലയാളി യുവാവ് മുങ്ങി

തന്റെ കാര്യത്തില്‍ ഇടപെടരുതെന്ന് സഹോദരനോട് വാട്സ്ആപ്പ് കോള്‍ ചെയ്ത് ആഷിഖ്

മലപ്പുറം: ദുബായ് കമ്പനിയില്‍ നിന്ന് അഞ്ചു ലക്ഷം ദിര്‍ഹം മോഷ്ടിച്ച് മുങ്ങിയ മലയാളി യുവാവിനെ തേടി പൊലീസ്. മലപ്പുറം വാഴക്കാട് മണ്ഡലക്കടവ് സ്വദേശി 25 വയസുള്ള ആഷിഖാണ് ദുബായില്‍ നിന്ന് നാട്ടിലേയ്ക്ക് മുങ്ങിയത്. സംഭവത്തില്‍ ദുബായിയിലെ യാക്കൂബ് റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് മെയന്റനന്‍സില്‍ നിന്നും അഞ്ചു ലക്ഷം ദിര്‍ഹവുമായി മുങ്ങിയെന്ന് ചൂണ്ടിക്കാട്ടി കമ്പനി അധികൃതര്‍ വാഴക്കാട് പൊലീസില്‍ പരാതി നല്‍കി.

Read Also: 100 ലധികം ആളുകൾക്ക് സ്വന്തം നഗ്ന ചിത്രങ്ങൾ: വേട്ടക്കാരനെ തേടിപ്പിച്ച് നതാലി

അതേസമയം, കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിയ ആഷിഖ് വീട്ടില്‍ വരാതെ പണവുമായി മുങ്ങുകയായിരുന്നു. ഇനി തന്റെ കാര്യത്തില്‍ ഇടപെടരുതെന്ന് സഹോദരനോട് വാട്‌സ്ആപ്പ് കോള്‍ ചെയ്യുകയും പിന്നീട് ഫോണ്‍ നമ്പര്‍ ഒഴിവാക്കുകയും ചെയ്താണ് ഇയാള്‍ മുങ്ങിയത്.

ഇക്കഴിഞ്ഞ 17-ാം തിയതിയായിരുന്നു കമ്പനി ആഷിഖിന്റെ കയ്യില്‍ തുക ഏല്‍പിച്ചിരുന്നതെന്നാണ് കമ്പനി അധികൃതര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതിനിടെ, ആഷിഖിനെ കാണാനില്ലെന്ന് കുടുംബം കഴിഞ്ഞ ദിവസം വാഴക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി നല്‍കിയ ശേഷമാണ് സഹോദരനായ റഹ്‌മത്തുള്ളയെ ആഷിഖ് നാട്ടിലുള്ള ഒരു നമ്പറില്‍നിന്നും വാട്സ്ആപ്പ് കോള്‍ ചെയ്തത്. ഇനി താന്‍ എന്റെ കാര്യത്തില്‍ ഇടപെടേണ്ടെന്നും മറ്റുമാണു പറഞ്ഞതെന്നു റഹ്‌മത്തുള്ള പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button