കോട്ടയം: കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രചരിക്കുന്ന കണക്കുകള്‍ തെറ്റെന്ന് സഹകരണമന്ത്രി വി.എൻ വാസവൻ. നിക്ഷേപകർക്ക് 38.75 കോടി രൂപ മടക്കി നല്‍കിയെന്ന് മന്ത്രി പറഞ്ഞു. മരണപ്പെട്ട ഫിലോമിനയ്ക്ക് 4.60 ലക്ഷം തിരികെ നല്‍കിയെന്നും മകന്‍റെ ചികില്‍സയ്ക്ക് പണം ചോദിപ്പോഴും നല്‍കിയെന്നും അദ്ദേഹം പ്രതികരിച്ചു. ഇതുസംബന്ധിച്ച ജോയിന്‍റെ റജിസ്ട്രാറുടെ റിപ്പോര്‍ട്ട് ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു.
‘നിക്ഷേപം തിരികെ നല്‍കാത്ത സംഘങ്ങള്‍ വളരെ കുറവാണ്. പ്രചരിക്കുന്ന 162 സംഘങ്ങളുടെ കണക്ക് തെറ്റാണ്. വെല്‍ഫയര്‍ സഹകരണ മാതൃകയിലുള്ള 132 സംഘങ്ങളില്‍ മാത്രമാണ് പ്രശ്നം. അവയില്‍ പലതും സഹകരണ പരിധിയില്‍ വരില്ല’- മന്ത്രി കോട്ടയത്ത് പറഞ്ഞു.
Read Also: നട്ടപ്പാതിരയ്ക്ക് പൊരിഞ്ഞ അടി, വീഡിയോ വൈറൽ: സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു
അതേസമയം, മുഖ്യമന്ത്രിയുടേതുൾപ്പെടേ സർക്കാരിന്റെ ഭാഗത്ത് നിന്നും കരിവന്നൂർ വിഷയത്തിൽ ആവർത്തിച്ച് ഉറപ്പുണ്ടായിട്ടും പണം തിരികെ ലഭിക്കാതെ നിക്ഷേപകയുടെ മരണമുണ്ടായത് ദാരുണമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് പ്രഖ്യാനങ്ങൾ മാത്രമാകരുതെന്നും വേഗത്തിൽ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മരിച്ച നിക്ഷേപകയുടെ കുടുംബത്തെ മന്ത്രി ബിന്ദു അപമാനിച്ചുവെന്നും മന്ത്രി പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Post Your Comments