Latest NewsNewsIndia

രാഷ്ട്രപതിക്കെതിരെ കോണ്‍ഗ്രസ് നടത്തിയ വിവാദ പരാമര്‍ശം: കേന്ദ്രമന്ത്രിമാര്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: രാഷ്ട്രപതിക്കെതിരെ കോണ്‍ഗ്രസ് നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന്, കേന്ദ്രമന്ത്രിമാര്‍ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സ്മൃതി ഇറാനി, മഹേന്ദ്ര മുഞ്ജ്പര, ജോണ്‍ ബര്‍ല എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അതേസമയം, രാഷ്ട്രപതിക്കെതിരെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി നടത്തിയ വിവാദ പരാമര്‍ശത്തിന്മേല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായി

Read Also: 38.75 കോടി നിക്ഷേപകര്‍ക്ക് മടക്കി നല്‍കി: പ്രചരിക്കുന്ന കണക്കുകള്‍ തെറ്റെന്ന് മന്ത്രി വി.എൻ വാസവൻ

വിഷയത്തില്‍ അധീര്‍ രഞ്ജന്‍ ചൗധരി മാപ്പ് പറഞ്ഞിട്ടുണ്ടെന്നും, താന്‍ ഈ വിഷയത്തില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നുമായിരുന്നു സോണിയയുടെ നിലപാട്. എന്നാല്‍, അധീര്‍ രഞ്ജന്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ പ്രതിഷേധം കനത്തതോടെ തനിക്ക് അബദ്ധം പറ്റിയതാണെന്നും, രാഷ്ട്രപതിയോട് മാപ്പ് പറയാന്‍ തയ്യാറാണെന്നും അധീര്‍ രഞ്ജന്‍ നിലപാട് എടുത്തിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button