അബുദാബി: ഫാർമസികളിൽ പിസിആർ പരിശോധനയും കോവിഡ് വാക്സിനും ലഭ്യമാകുമെന്ന് അബുദാബി. കോവിഡ് വാക്സിൻ സൗജന്യമായി ലഭിക്കുമെന്നും പിസിആർ പരിശോധനയ്ക്ക് 40 ദിർഹം ഈടാക്കുമെന്നും അബുദാബി ഹെൽത്ത് അതോറിറ്റി അറിയിച്ചു. ജനങ്ങൾക്ക് കൂടുതൽ സൗകര്യത്തോടെ ഇത്തരം സേവനങ്ങൾ ഉപയോഗിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. 18 വയസ് പൂർത്തിയായ ആർക്കും കോവിഡ് വാക്സീൻ സ്വീകരിക്കാം. അധികം വൈകാതെ ഫ്ലൂവിനും മറ്റു യാത്രകൾക്കും ആവശ്യമായ വാക്സിനുകളും ഇത്തരത്തിൽ ലഭ്യമാക്കാനാണ് തീരുമാനം.
Read Also: ജീവനക്കാർക്ക് കൃത്യസമയത്ത് വേതനം നൽകിയില്ലെങ്കിൽ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ
ജനങ്ങൾക്ക് വാക്സിൻ നൽകുന്നതിൽ ലോകരാജ്യങ്ങളിൽ തന്നെ മുൻപന്തിയിലാണ് യുഎഇ. വാക്സിൻ ലഭിക്കാൻ അർഹരായവരിൽ 100 ശതമാനത്തിനും ആദ്യ ഡോസ് നൽകി. 98.1 ശതമാനം പേർക്ക് രണ്ടാം ഡോസും യുഎഇ നൽകിയിട്ടുണ്ട്. ഡിഒഎച്ച് നൽകുന്ന കോഴ്സുകൾ പൂർത്തിയാക്കിയ ശേഷമാണ് ഫാർമസികൾക്ക് വാക്സിൻ വിതരണത്തിനുള്ള അവസരം ലഭിച്ചത്.
Post Your Comments