ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ ആറ് പ്രതികൾക്കെതിരെ ഹൈദരാബാദ് പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഇതിൽ അഞ്ച് പ്രതികള്‍ പ്രായപൂർത്തിയാകാത്തവർ ആണ്.
സംഭവം നടന്ന് 56 ദിവസത്തിനകമാണ് ജുവനൈൽ കോടതിയിലും നാമ്പള്ളി കോടതിയിലുമായി 350 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 65 സാക്ഷികളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
മെയ് 28 നാണ് ജൂബിലി ഹിൽസ് ഏരിയയിൽ കേസിനാസ്പദമായ സംഭവം. 17 കാരിയായ പെൺകുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. തുടർന്ന്, പെൺകുട്ടിക്ക് കൗൺസിലിംഗ് നടത്തിയ ശേഷം മെയ് 31 ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
Post Your Comments