കൂറ്റനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കൂറ്റനാട് സ്വദേശി സുലൈമാനെ (55) ആണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സഹോദരന്റെ വീട്ടിലെ മരത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന്, സ്ഥലത്തെത്തിയ പൊലീസ് മേൽ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
സുലൈമാന്റെ പോക്കറ്റിൽ നിന്നും ആത്മഹത്യ കുറുപ്പ് ചാലിശേരി പൊലീസ് കണ്ടെടുത്തു.
Post Your Comments