ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ സ്കൂൾ അധ്യാപക നിയമന അഴിമതിയിൽ ഇഡി റെയ്ഡ് നടത്തുന്ന സാഹചര്യത്തിൽ മമതാ ബാനർജിക്ക് സന്ദേശവുമായി ബിജെപി നേതാവ് അമിത് മാളവ്യ. ബംഗാൾ മുഖ്യമന്ത്രിയായിരുന്ന പാർത്ഥ ചാറ്റർജിയും സഹായി അർപ്പിത മുഖർജിയെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മമതയ്ക്ക് സന്ദേശവുമായി അദ്ദേഹം രംഗത്തെത്തിയത്.
മുൻ പശ്ചിമ ബംഗാൾ ഗവർണറായിരുന്ന ജഗ്‌ദീപ് ധൻകറിന്റെ വീഡിയോ പങ്കു വെച്ചുകൊണ്ടാണ് ബിജെപി പരാമർശം നടത്തിയിരിക്കുന്നത്. അഴിമതിക്കേസുകളിൽ പിടിക്കപ്പെട്ട് നിരവധി മുഖ്യമന്ത്രിമാർ വർഷങ്ങളോളം ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും ഇത് മമതാ ബാനർജിയെ ആശങ്കപ്പെടുത്തുമെന്നും അമിത് മാളവ്യ പറഞ്ഞു.
അതേസമയം, അഴിമതിയെ തുടർന്ന് പാർത്ഥ ചാറ്റർജിയെ മന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കിയിരുന്നു. വാണിജ്യം, വ്യവസായം, പാർലമെന്ററി കാര്യങ്ങൾ, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ്, പൊതു സംരംഭങ്ങൾ വ്യാവസായിക പുനർനിർമാണം എന്നീ വകുപ്പുകളാണ് പാർത്ഥ ചാറ്റർജി കൈകാര്യം ചെയ്തിരുന്നത്. ഈ സ്ഥാനത്തുനിന്നും പാർത്ഥ ചാറ്റർജിയെ മാറ്റിയതിന് ശേഷം വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ ചുമതല മുഖ്യമന്ത്രി മമതാ ബാനർജി ഏറ്റെടുക്കുകയും ചെയ്തു.
Post Your Comments