Latest NewsNewsIndia

ലക്ഷ്യം ലക്ഷദ്വീപിന്റെ വികസനം; മതമൗലികവാദികള്‍ക്ക് ഗൂഢ താത്പ്പര്യങ്ങളുണ്ടെന്ന് അമിത് മാള്‍വ്യ

ലക്ഷദ്വീപിനെ മികച്ച ഒരു വിനോദ സഞ്ചാര മേഖലയാക്കി മാറ്റുകയാണ് അഡ്മിനിസ്‌ട്രേഷന്റെ ലക്ഷ്യം

ന്യൂഡല്‍ഹി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ പിന്തുണച്ച് ബിജെപി ദേശീയ ഐടി വിഭാഗം മേധാവി അമിത് മാള്‍വ്യ. ലക്ഷദ്വീപിന്റെ വികസനമാണ് ലക്ഷ്യമെന്നും ഇതിന് മതമൗലികവാദികള്‍ തുരങ്കം വെക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Also Read: അന്ത്യശ്വാസം വലിക്കുന്ന സമയത്ത് രോഗിയ്ക്ക് കലിമ ചൊല്ലിക്കൊടുത്ത ഡോക്ടര്‍ക്ക് അഭിനന്ദനങ്ങളുമായി പി ശ്രീരാമകൃഷ്ണന്‍

‘ലക്ഷദ്വീപിനെ മികച്ച ഒരു വിനോദ സഞ്ചാര മേഖലയാക്കി മാറ്റുകയാണ് അഡ്മിനിസ്‌ട്രേഷന്റെ ലക്ഷ്യം. ഇതിനായി ലക്ഷദ്വീപിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണം. എന്നാല്‍ നിക്ഷിപ്ത താത്പ്പര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഒരു സംഘം ആളുകളും മതമൗലികവാദികളും ലക്ഷദ്വീപിന്റെ വികസനം തടയുകയാണ്’. അമിത് മാള്‍വ്യ പറഞ്ഞു.

വികസനം ലക്ഷ്യമിട്ട് കൊണ്ട് ലക്ഷദ്വീപില്‍ നിയമ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയ അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ വ്യാപക ആരോപണങ്ങളും വിമര്‍ശനങ്ങളുമാണ് ഉയരുന്നത്. കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പടെയുള്ളവരാണ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മാലിദ്വീപിന് സമാനമായ വിനോദ സഞ്ചാരകേന്ദ്രമാക്കി ലക്ഷദ്വീപിനെ മാറ്റുകയെന്നതാണ് കേന്ദ്രസര്‍ക്കാരും ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button