
ഒറ്റപ്പാലം: മനിശ്ശീരിയിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിച്ച കേസിൽ നാലുപേർ പൊലീസ് പിടിയിൽ. കല്ലിപ്പാടം ചിറങ്ങോണംകുന്ന് വീട്ടിൽ സന്തോഷ് (30), അമ്പലവട്ടം പനമണ്ണ കീഴ്മുറി ചീനിക്കപ്പള്ളിയാലിൽ കൃഷ്ണദാസ് (25), രാജീവ് (23), കുളപ്പുള്ളി കുന്നത്തുവീട്ടിൽ സാജൻ (29) എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.
24-ന് രാത്രി 10.30നാണ് സംഭവം. ലക്കിടി പയ്യപ്പാട്ട് നിഷിലിനെ (43) മനിശ്ശീരിയിലെ വാടകവീട്ടിൽ കയറി മദ്യക്കുപ്പികൊണ്ട് തലയ്ക്കടിച്ചും വാൾകൊണ്ട് കൈക്ക് വെട്ടിയും പരിക്കേൽപ്പിച്ച കേസിലാണ് നടപടി. വളർത്തുനായ ഇടപാടിനെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിലെത്തിയത്.
Read Also : ‘ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണ് ബി.ജെ.പി നയം’: സോണിയക്ക് പിന്തുണയുമായി അഖിലേഷ് യാദവ്
സംഭവത്തിനു ശേഷം ഒളിവിൽപ്പോയ ഇവരെ കുളപ്പുള്ളി, വാഴാനി ഭാഗങ്ങളിൽ നിന്നാണ് പിടികൂടിയത്. ഒറ്റപ്പാലം പൊലീസ് ഇൻസ്പെക്ടർ എം. സുജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ. പി. ശിവശങ്കരൻ, എ.എസ്.ഐ. ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സജി റഹ്മാൻ, സുഭാഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments