ചെറായി: വിഷപ്പാമ്പിന്റെ കടിയേറ്റ് ബാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം എടവനക്കാട് അണിയൽ പാലത്തിനു പടിഞ്ഞാറുവശത്തുകൂടി വീട്ടിലേക്ക് പോകുംവഴി തോട്ടുകര ഷാജിയുടെ മകൻ അതിൻ അംബ്രാസിനാണ് പാമ്പ് കടിയേറ്റത്.
കുട്ടിയെ ഉടൻ തന്നെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിസിയുവിൽ കഴിയുന്ന ബാലൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.
Read Also : സ്കൂളിൽ കുട്ടികളുടെ കൂട്ടനിലവിളി, തല നിലത്തിട്ടടിക്കുന്നു: മാസ് ഹിസ്റ്റീരിയയെന്ന് ഡോക്ടർമാർ – വീഡിയോ
നിലവിൽ വൈപ്പിൻ കരയിൽ വിഷപ്പാമ്പുകൾ വ്യാപകമാണെന്ന് യൂത്ത് കേണ്‍ഗ്രസ്-എസ് സംസ്ഥാന ജനറൽ സെക്രട്ടറി ആന്റണി പറഞ്ഞു. വൈപ്പിൻ കരയിൽ പാമ്പുകടിക്ക് ചികിത്സ ലഭ്യമാക്കാൻ എംഎൽഎ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments