ബാഗേശ്വർ: ഉത്തരാഖണ്ഡിലെ ബാഗേശ്വറിലെ സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികളുടെ അസാധാരണമായ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. കുട്ടികൾക്ക് മാസ് ഹിസ്റ്റീരിയ ഉണ്ടായത് രക്ഷിതാക്കളിലും അധികൃതരിലും ആശങ്കയുണ്ടാക്കുന്നു. നിരവധി വിദ്യാർത്ഥികൾ ആണ് മാസ് ഹിസ്റ്റീരിയ പ്രകടിപ്പിച്ചത്. കൂടുതലും പെൺകുട്ടികൾ ആണ്.
ക്ലാസ്മുറിയിൽ വെച്ച് ആണ് പെൺകുട്ടികൾ അസാധാരണമായ രീതിയിൽ പെരുമാറാൻ തുടങ്ങിയത്. പെൺകുട്ടികൾ ഉന്മാദാവസ്ഥയിൽ നിലത്ത് കിടന്നുരുളാനും അലറാനും തുടങ്ങി. ഇത് അധ്യാപകരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ചില വിദ്യാർത്ഥികൾ ക്ലാസിന് പുറത്ത് ഗ്രൗണ്ടിലേക്കും ഇറങ്ങി തല നിലത്തിട്ടടിക്കാൻ തുടങ്ങി.
അസാധാരണവും സ്വഭാവമില്ലാത്തതുമായ പെരുമാറ്റങ്ങളെയാണ് മാസ് ഹിസ്റ്റീരിയ എന്ന് പറയുന്നത്. ഒരു കൂട്ടം ആളുകൾക്കിടയിൽ പെട്ടെന്നുണ്ടാകുന്ന വികാര വിചാരങ്ങളാണ് ഇതിലേക്ക് നയിക്കുന്നത്. വൈകാരികമോ മാനസികമോ ആയ പിരിമുറുക്കത്താൽ ഉണ്ടാകുന്ന ഒരുതരം മാനസികാരോഗ്യ അവസ്ഥയാണ് മാസ് ഹിസ്റ്റീരി. അതേസമയം, അൽമോറ, പിത്തോരഗഡ്, ചമോലി തുടങ്ങിയ സമീപ ജില്ലകളിലെ സർക്കാർ സ്‌കൂളുകളിൽ മാസ് ഹിസ്റ്റീരിയ സംഭവങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Post Your Comments