Latest NewsKeralaNews

ആഴിമലയിലെ കിരണിന്റെ മരണം: പ്രധാന പ്രതികളെ പിടികൂടാതെ പോലീസ് ഒളിച്ചുകളിക്കുന്നുവെന്ന് ബന്ധുക്കൾ

 

ആഴിമല: ആഴിമലയിലെ കിരണിന്റെ മരണത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ. പ്രധാനപ്രതികളെ പിടികൂടാതെ പോലീസ് ഒളിച്ചുകളിക്കുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ഡി.എൻ.എ പരിശോധനാഫലം വരുന്നതിന് തൊട്ടുമുമ്പ് അറസ്റ്റ് ചെയ്തത് ദുരൂഹമാണെന്നും കിരണിന്റേത് കൊലപാതകം തന്നെയാണെന്നും പിതാവ് മധു പറയുന്നു.

 

കിരണിന്റെ മൃതദേഹം വിട്ടു കിട്ടാൻ വിഴിഞ്ഞം പോലീസ് ഇന്ന് തമിഴ്നാട് പോലീസിനെ സമീപിക്കും. തമിഴ്‌നാട്ടിലെ ഇരയിമ്മൻ തുറയിൽ കണ്ടെത്തിയ മൃതദേഹം കിരണിന്റെ തന്നെയെന്ന് ഇന്നലെ ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. വേഗത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകാനാണ് പോലീസ് നീക്കം. നിലവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളജിലാണ് കിരണിന്റെ മൃതദേഹമുള്ളത്. തമിഴ്നാട് പോലീസിൽ നിന്നു വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടും പോലീസ് ശേഖരിക്കും.

 

പെൺസുഹൃത്തിനെ കാണാനെത്തിയ കിരണിനെ പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടി കൊണ്ട് പോയി മർദ്ദിച്ചെന്നും, മർദ്ദനം ഭയന്ന് ഓടിയപ്പോൾ കാൽവഴുതി കടലിൽ വീണതാകാമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button