Latest NewsNewsIndia

സസ്പെൻഷൻ മാപ്പു പറഞ്ഞാൽ മാത്രമേ പിൻവലിക്കൂ: നിലപാടിലുറച്ച് സഭാധ്യക്ഷൻ എം വെങ്കയ്യ നായിഡു

ജി.എസ്.ടി, വിലക്കയറ്റം വിഷയങ്ങളിൽ പ്രതിഷേധിച്ച ആറ് പ്രതിപക്ഷ പാർട്ടികളിലെ 20 അംഗങ്ങളെയാണ് സഭയിൽ നിന്നും ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തത്.

ന്യൂഡൽഹി: രാജ്യസഭയിൽ എം പിമാരുടെ പ്രതിഷേധ നടപടിയിൽ പ്രതികരിച്ച് സഭാധ്യക്ഷൻ എം വെങ്കയ്യ നായിഡു. പ്രതിഷേധിച്ചതിന് നടപടി നേരിട്ട അംഗങ്ങളുടെ സസ്പെൻഷൻ മാപ്പു പറഞ്ഞാൽ മാത്രമേ പിൻവലിക്കൂവെന്നും പ്ലക്കാഡുകൾ ഉയർത്തി പ്രതിഷേധിക്കില്ലെന്ന ഉറപ്പ് എം.പിമാർ നൽകണമെന്നും അദ്ദേഹം പറഞ്ഞു. 20 എം.പിമാരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് രാജ്യസഭാ അധ്യക്ഷൻ നിലപാട് വ്യക്തമാക്കിയത്.

Read Also: ഒരു രൂപാ ഡോക്ടർ അന്തരിച്ചു: ‘അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും പ്രധാനമന്ത്രി

ജി.എസ്.ടി, വിലക്കയറ്റം വിഷയങ്ങളിൽ പ്രതിഷേധിച്ച ആറ് പ്രതിപക്ഷ പാർട്ടികളിലെ 20 അംഗങ്ങളെയാണ് സഭയിൽ നിന്നും ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തത്. ജി.എസ്.ടി സഭയിൽ ചർച്ച ചെയ്യണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ഇതനുസരിച്ച് ജി.എസ്.ടി വിഷയത്തിൽ വെങ്കയ്യ നായിഡു ധനമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചു. ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി നിർമ്മല സീതാരാമൻ വെങ്കയ്യ നായിഡുവിനെ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button