ഓഹരി മൂല്യത്തിൽ തുടർച്ചയായ ഇടിവ് നേരിട്ടതോടെ പുതിയ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങി പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ. വിപണന സമ്മർദ്ദം കാരണം കോടികളുടെ ഓഹരികളാണ് ജീവനക്കാർക്ക് വിഹിതമായി നൽകുന്നത്. റിപ്പോർട്ടുകൾ പ്രകാരം, സ്റ്റോക്ക് എക്സ്ചേഞ്ചുകളെ എംപ്ലോയീസ് സ്റ്റോക്ക് ഓപ്ഷൻ പ്ലാനുമായി ബന്ധപ്പെട്ടിട്ടുള്ള തീരുമാനങ്ങൾ അറിയിച്ചിട്ടുണ്ട്.
ഏകദേശം 4.66 കോടി രൂപയുടെ ഓഹരികളാണ് ജീവനക്കാർക്കുള്ള വിഹിതമായി പ്രഖ്യാപിച്ചിട്ടുള്ളത്. സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ ഫയലിംഗിൽ 4,65,51,600 ഇക്വിറ്റി ഷെയറുകൾ അനുവദിക്കുന്നതിനുളള അംഗീകാരം ലഭിച്ചതായി സൊമാറ്റോ അറിയിച്ചിട്ടുണ്ട്. സൊമാറ്റോയുടെ ഓഹരി മൂല്യത്തിൽ 21 ശതമാനം ഇടിവാണ് രണ്ടുദിവസം കൊണ്ട് നേരിട്ടത്.
ഇന്ന് ഓഹരി വിപണിയിൽ സൊമാറ്റോയുടെ ഓഹരികൾ അഞ്ച് ശതമാനം ഉയർന്നിരുന്നു. എന്നാൽ, സൊമാറ്റോയുടെ ഏകദേശം 613 കോടി ഷെയറുകളുടെ ഒരു വർഷത്തെ ലോക്ക്-ഇൻ കാലയളവ് കഴിഞ്ഞ ആഴ്ചയാണ് അവസാനിച്ചത്.
Post Your Comments