വാഷിങ്ടൺ: അമേരിക്കയിൽ വരാൻപോകുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി ഡൊണാൾഡ് ട്രംപ്. വാഷിങ്ടണിൽ തീവ്ര വലതുപക്ഷ സംഘടനയായ അമേരിക്ക ഫസ്റ്റ് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിനിടയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടിരുന്നു. അന്നു ഭരണത്തിൽ കയറിയത് ഡെമോക്രാറ്റിക് പാർട്ടിയുടെ ജോ ബൈഡനാണ്. അക്കാലത്ത് വൈറ്റ് ഹൗസിൽ നിന്നും മടങ്ങിയ ട്രംപ്, പിന്നീടിപ്പോഴാണ് വാഷിങ്ടണിൽ തിരിച്ചെത്തുന്നത്. ആദ്യ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്, 2020 ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് വോട്ടുകൾ കൂടുതൽ ലഭിച്ചിരുന്നു. എന്നിരുന്നാലും, ബൈഡനൊപ്പം ഏതാണ് സാധിച്ചിരുന്നില്ല.
വരാനിരിക്കുന്ന നാളുകളിൽ കൂടുതൽ വിശദാംശങ്ങൾ പങ്കുവയ്ക്കുമെന്ന് ട്രംപ് പ്രസംഗത്തിൽ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ, വോട്ടിൽ കൃത്രിമം നടന്നുവെന്ന ആരോപണത്തിൽ തന്നെ ഉറച്ചുനിൽക്കുകയാണ് ഡൊണാൾഡ് ട്രംപ്.
Post Your Comments