CinemaMollywoodLatest NewsKeralaNewsEntertainment

‘എന്റെ രാഷ്ട്രീയ നിലപാടല്ല ഗോകുലിന്, ആ രാഷ്ട്രീയ പാര്‍ട്ടിയോട് ഗോകുല്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല’: സുരേഷ് ഗോപി

താൻ നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയോട് മകൻ ഗോകുല്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് നടൻ സുരേഷ് ഗോപി. സിനിമയ്ക്ക് പുറത്തുള്ള തന്റെ രാഷ്ട്രീയത്തെ കുറിച്ചും മക്കളുടെ രാഷ്ട്രീയത്തെ കുറിച്ചും മനസ് തുറക്കുകയായിരുന്നു താരം. സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ‘പാപ്പന്‍’ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് എഫ്.ടി.ക്യു വിത്ത് രേഖ മേനോന്‍ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.

തന്റെ രാഷ്ട്രീയ നിലപാടല്ല ഗോകുലിനെന്നും ആ രാഷ്ട്രീയ പാര്‍ട്ടിയോട് ഗോകുല്‍ അത്ര താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നുമാണ് സുരേഷ് ഗോപി പറയുന്നത്. വീട്ടില്‍ നടക്കുന്ന ചില രാഷ്ട്രീയ ചര്‍ച്ചകളില്‍ താന്‍ അഭിപ്രായം പറയുമ്പോള്‍ ഗോകുല്‍ വളരെ സോഷ്യലിസ്റ്റിക്കായാണ് ഇടപെടാറെന്നാണ് സുരേഷ് ഗോപി പറയുന്നത്. എറ്റവും പ്യുവറസ്റ്റ് ഫോമിലുളള ഒരു പാര്‍ട്ടിക്കായുള്ള കാത്തിരിപ്പിലാണ് ഗോകുൽ എന്നാണ് സുരേഷ് ഗോപി പറയുന്നത്.

‘കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍ കിട്ടുന്ന സമയം വളരെ ചുരുക്കമാണ്. വീട്ടില്‍ ഞങ്ങള്‍ സിനിമയോ രാഷ്ട്രീയമോ കൂടുതല്‍ സംസാരിക്കാറില്ല. ഒരുമിച്ച് ഇരിക്കുമ്പോള്‍ ടി.വിയിലോ പത്രത്തിലോ കണ്ട ഇഷ്യുവില്‍ ഞാന്‍ സ്വന്തം കാഴ്ചപ്പാടില്‍ അഭിപ്രായം പറയുമ്പോള്‍ ഗോകുല്‍ കൂറച്ചുകുടി സോഷ്യലിസ്റ്റിക്കായി മറുപടി പറയാറുണ്ട്. നിലവിലുളള ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അവന്‍ താത്പര്യം പ്രകടമാക്കിയിട്ടില്ല. ഞാന്‍ നില്‍ക്കുന്ന പാര്‍ട്ടിയോടും താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. ഗോകുലിനെ സംബന്ധിച്ച് രാഷ്ട്രീയം ജനങ്ങളോടുളള സര്‍വീസായിരിക്കണം, ഇന്ന് ഉളള പല പ്രസ്ഥാനങ്ങളിലും ആ ഒരു രീതി കാണുന്നില്ല. അതിനാല്‍ മകന്‍ എറ്റവും പ്യുവറസ്റ്റ് ഫോമിലുളള ഒരു പാര്‍ട്ടിക്കായുള്ള കാത്തിരിപ്പിലാണ്,’ സുരേഷ് ഗോപി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button