PathanamthittaLatest NewsKeralaNattuvarthaNews

ക​ഞ്ചാ​വ് വി​ൽപ​ന ന​ട​ത്തി​വ​ന്ന യു​വാ​വ് തോ​ക്കു​ൾ​പ്പെ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട ആ​ന​പ്പാ​റ ചു​ട്ടി​പ്പാ​റ വ​ട​ക്കേ​ച്ച​രു​വി​ൽ നൗ​ഫ​ലാ​ണ് (31) അ​റ​സ്റ്റി​ലാ​യ​ത്

പ​ത്ത​നം​തി​ട്ട: മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ളു​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണാ​പ​ഹ​ര​ണ​വും ക​ഞ്ചാ​വ് വി​പ​ണ​ന​വും ന​ട​ത്തി​വ​ന്ന യു​വാ​വ് തോ​ക്കു​മാ​യി പൊലീ​സ് പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട ആ​ന​പ്പാ​റ ചു​ട്ടി​പ്പാ​റ വ​ട​ക്കേ​ച്ച​രു​വി​ൽ നൗ​ഫ​ലാ​ണ് (31) അ​റ​സ്റ്റി​ലാ​യ​ത്.

ജി​ല്ലാ പൊലീ​സ് മേ​ധാ​വി​യ്ക്കു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ തു​ട​ർ​ന്ന്, ന​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി, കെ.​എ. വി​ദ്യാ​ധ​ര​ന്‍റെ​യും, പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി എ​സ്. ന​ന്ദ​കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ പ​ത്ത​നം​തി​ട്ട മേ​ലെ​വെ​ട്ടി​പ്രം തൈ​ക്കാ​വ് റോ​ഡി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നാ​ണ് പി​സ്റ്റ​ളും പ്ര​ത്യേ​ക​ത​രം സ്റ്റീ​ൽ നി​ർ​മി​ത ക​ത്തി​യും മ​റ്റു​മാ​യി നൗ​ഫ​ലി​നെ പി​ടി​കൂ​ടി​യ​ത്.

Read Also : തുളസി വെള്ളം പതിവായി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

പ​രി​ശോ​ധ​ന​യി​ൽ പ​ത്ത​നം​തി​ട്ട എ​സ്ഐ അ​നൂ​പ്, ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലെ എ​സ്ഐ സു​രേ​ഷ് കു​മാ​ർ, ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ലെ എ​സ്ഐ അ​ജി സാ​മു​വ​ൽ, എ​എ​സ്ഐ അ​ജി​കു​മാ​ർ, സി​പി​ഒ​മാ​രാ​യ മി​ഥു​ൻ ജോ​സ്, ശ്രീ​രാ​ജ്, അ​ഖി​ൽ, ബി​നു, സു​ജി​ത്ത് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button