News

തമിഴ്‌നാട്ടിൽ പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു: രണ്ടാഴ്ചയ്ക്കിടെ അഞ്ചാമത്തെ സംഭവം

കാരക്കുടി: തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ പ്ലസ് ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച കാരക്കുടിക്കടുത്തുള്ള വീട്ടിലാണ് വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്ത അഞ്ചാമത്തെ ആത്മഹത്യയാണ് ബുധനാഴ്ചത്തേത്. വിദ്യാർത്ഥിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മാതാപിതാക്കൾക്ക് വിട്ടുകൊടുത്തതായി, കാരക്കുടി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിനോജ് അറിയിച്ചു.

ചൊവ്വാഴ്ച വിരുദുനഗർ ജില്ലയിലെ വീട്ടിൽ പതിനൊന്നാം ക്ലാസുകാരി ആത്മഹത്യ ചെയ്തിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. കഠിനമായ ആർത്തവ വേദനയാണ് മകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞതായി, വിരുദുനഗർ പോലീസ് സൂപ്രണ്ട് എം മനോഹർ വ്യക്തമാക്കി.

കേന്ദ്ര മന്ത്രിമാരെ കാണാന്‍ മൂന്ന് മന്ത്രിമാര്‍ ഡല്‍ഹിയിലേക്ക്

ഈ ആഴ്ച ആദ്യം കടലൂർ ജില്ലയിൽ പ്ലസ് ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സ്‌കൂളിലെ പ്രതിമാസ പരീക്ഷയുടെ പേരിൽ വിദ്യാർത്ഥി സമ്മർദത്തിലായിരുന്നുവെന്ന്, പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.

ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട അഞ്ച് കേസുകളിൽ രണ്ടാമത്തേത് 16 വയസ്സുള്ള ഒരു പെൺകുട്ടി ഹോസ്റ്റലിൽ വച്ച് ആത്മഹത്യ ചെയ്തതായിരുന്നു. കല്ലുറിച്ചിയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു ആത്മഹത്യ ചെയ്തത്. ആദ്യത്തേത് തിരുവള്ളൂർ ജില്ലയിലെ മറ്റൊരു പ്ലസ് ടു വിദ്യാർത്ഥിനിയാണ്. വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മുഖ്യമന്ത്രിയുടെ യാത്ര ഇനി കറുത്ത കാര്‍ണിവലില്‍: ബുള്ളറ്റ് പ്രൂഫ് അടക്കമുള്ള 33 ലക്ഷം രൂപയുടെ ആഡംബര കാര്‍ കണ്ണൂരിലേക്ക്

അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാഭ്യാസത്തെ കച്ചവടമായി കാണാതെ ഒരു സേവനമായി കാണണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. പെൺകുട്ടികളെ പീഡിപ്പിക്കുന്ന ഇത്തരം സംഭവങ്ങളിൽ തന്റെ സർക്കാർ കാഴ്ചക്കാരായിരിക്കില്ലെന്നും പ്രതികളെ പിടികൂടി ഉചിതമായ ശിക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button