KeralaLatest NewsNews

കേന്ദ്ര മന്ത്രിമാരെ കാണാന്‍ മൂന്ന് മന്ത്രിമാര്‍ ഡല്‍ഹിയിലേക്ക്

കേന്ദ്ര മന്ത്രിമാരെ കാണാന്‍ മൂന്ന് മന്ത്രിമാര്‍ ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് മന്ത്രിമാര്‍ കേന്ദ്ര മന്ത്രിമാരെ കാണാന്‍ ഡല്‍ഹിയിലേക്ക്. നേമം കോച്ചിംഗ് ടെര്‍മിനലുമായി ബന്ധപ്പെട്ട് മന്ത്രിമാരായ വി ശിവന്‍കുട്ടി, അഡ്വ. ജി ആര്‍. അനില്‍, അഡ്വ. ആന്റണി രാജു തുടങ്ങിയവര്‍ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ കാണും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന്റെയും കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്റെയും വികസനം സംബന്ധിച്ച കാര്യങ്ങളും ഉള്‍ക്കൊള്ളുന്ന നിവേദനം കേന്ദ്ര മന്ത്രിക്ക് മന്ത്രിമാര്‍ കൈമാറും.

Read Also: നഗ്ന ഫോട്ടോഷൂട്ട് നടത്തി ബോളിവുഡ് നടൻ രൺവീർ: വസ്ത്രങ്ങൾ സംഭാവന നൽകി എൻ.ജി.ഒ

കൂടാതെ, വിദ്യാഭ്യാസ തൊഴില്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ് എന്നിവരെയും കാണും. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കൂടുതല്‍ സഹായം, കേന്ദ്ര സ്‌കോളര്‍ഷിപ്പ് പദ്ധതികളുടെ എണ്ണം വര്‍ദ്ധിപ്പിക്കല്‍, ഹയര്‍ സെക്കന്‍ഡറി തലത്തിലെ വിവിധ പദ്ധതികള്‍ക്കുള്ള കൂടുതല്‍ സഹായം, സമഗ്ര ശിക്ഷാ കേരളത്തിനുള്ള സഹായം വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button