NewsLife StyleFood & Cookery

ചീര കഴിക്കാം, ആരോഗ്യം നിലനിർത്താം

ആരോഗ്യം നിലനിർത്താൻ ഏറ്റവും മികച്ച ഇലക്കറികളിൽ ഒന്നാണ് ചീര. ധാരാളം അയേണും ആന്റി ഓക്സിഡന്റുകളും ചീരയിൽ അടങ്ങിയിരിക്കുന്നതിനാൽ ആരോഗ്യം വർദ്ധിപ്പിക്കാൻ നല്ലതാണ്. ചീരയിൽ അടങ്ങിയിരിക്കുന്ന എല്ലാ പോഷകങ്ങളും ശരീരത്തിന് ലഭിക്കാൻ ചീര സൂപ്പ് കഴിക്കാവുന്നതാണ്.

വിളർച്ച പോലുള്ള അസുഖങ്ങൾ ഉള്ളവർക്ക് ചീര കഴിക്കുന്നതിലൂടെ ശരീരത്തിലെ അയേണിന്റെ അളവ് വർദ്ധിപ്പിക്കാൻ സാധിക്കും. കൂടാതെ, വിറ്റാമിൻ സി, കരോട്ടിനോയ്ഡ് എന്നിവ അടങ്ങിയിരിക്കുന്നതിനാൽ കണ്ണുകളുടെ ആരോഗ്യത്തിന് ചീര നല്ലതാണ്.

Also Read: ‘എല്ലാം മക്കള്‍ പറയുന്നതല്ലേ’: വിവാദങ്ങളിൽ പ്രതികരിച്ച് നഞ്ചിയമ്മ

ശരീരത്തിലെ രോഗ പ്രതിരോധശേഷി കൂട്ടാൻ ചീര സൂപ്പ് ഉത്തമമാണ്. വെണ്ണ, സവാള, വെളുത്തുള്ളി, ചീരയില, പാൽ, വെള്ളം, കുരുമുളക്, പഞ്ചസാര, കോൺഫ്ലവർ, ഫ്രഷ് ക്രീം എന്നിവ ഉപയോഗിച്ച് ചീര സൂപ്പ് തയ്യാറാക്കാൻ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button