COVID 19Onam NewsLatest NewsKeralaNews

‘എല്ലാം മക്കള്‍ പറയുന്നതല്ലേ’: വിവാദങ്ങളിൽ പ്രതികരിച്ച് നഞ്ചിയമ്മ

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനം 2020 ലെ ഏറ്റവും നല്ല പാട്ടായി തനിക്ക് തോന്നുന്നില്ലെന്ന് സം​ഗീത രം​ഗത്ത് പ്രവർത്തിക്കുന്ന ലിനു ലാല്‍ പറഞ്ഞതോടെയാണ് വിവാദം ആരംഭിച്ചത്.

കൊച്ചി: ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാര വിവാദത്തിൽ പ്രതികരിച്ച് അവാര്‍ഡ് ജേതാവ് നഞ്ചിയമ്മ. വിവാദം കാര്യമാക്കുന്നില്ലെന്നും ഇതുസംബന്ധിച്ച അഭിപ്രായങ്ങളെ മക്കള്‍ പറയുന്നത് പോലെ മാത്രമേ കാണുന്നുള്ളുവെന്നും നഞ്ചിയമ്മ പ്രതികരിച്ചു. പറയുന്നവര്‍ പറയട്ടെ തനിക്ക് ആരോടും പരിഭവമില്ലെന്നും നഞ്ചിയമ്മ പറഞ്ഞു.

‘എന്റെ മനസ് വൃത്തിയാണ്. എല്ലാ മക്കളും എനിക്ക് വേണം, എനിക്കെതിരേ പറയുന്നവരും പറയാത്തവരുമെല്ലാം വേണം. ഒരാളെയും തള്ളിപ്പറഞ്ഞ് ഞാനൊന്നും ചെയ്യില്ല. അതാണ് എന്റെ സന്തോഷം. എന്റെ മക്കള്‍ പറയുന്നത് പോലെയേ ഇതിനെയെല്ലാം കണ്ടിട്ടുള്ളു. അത് ഞാന്‍ ഏറ്റെടുത്തു’ – നഞ്ചിയമ്മ പറഞ്ഞു.

Read Also: നഗ്ന ഫോട്ടോഷൂട്ട് നടത്തി ബോളിവുഡ് നടൻ രൺവീർ: വസ്ത്രങ്ങൾ സംഭാവന നൽകി എൻ.ജി.ഒ

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനം 2020 ലെ ഏറ്റവും നല്ല പാട്ടായി തനിക്ക് തോന്നുന്നില്ലെന്ന് സം​ഗീത രം​ഗത്ത് പ്രവർത്തിക്കുന്ന ലിനു ലാല്‍ പറഞ്ഞതോടെയാണ് വിവാദം ആരംഭിച്ചത്. ശേഷം നിരവധി പേർ നഞ്ചിയമ്മയെ അനുകൂലിച്ച് രം​ഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button