രോഗ പ്രതിരോധശേഷി കുറഞ്ഞവരിലാണ് പെട്ടെന്ന് രോഗങ്ങൾ വരുന്നത്. ഓരോ കാലാവസ്ഥ മാറുന്നതനുസരിച്ച് പ്രതിരോധശേഷി കൂട്ടാൻ ശ്രമിക്കേണ്ടത് പ്രധാനമാണ്. ഭക്ഷണത്തിലൂടെ തന്നെയാണ് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ നമുക്കാവുക. പ്രത്യേകിച്ച്, ആൻറി ഓക്സിഡൻറുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
നമ്മുടെ ഉറക്കവും രോഗപ്രതിരോധ സംവിധാനങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ദിവസവും കുറഞ്ഞത് 7 മുതൽ 8 മണിക്കൂർ വരെ നല്ല ഉറക്കം ലഭിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ രോഗപ്രതിരോധ ശേഷി ദുർബലമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരത്തിൽ രോഗ പ്രതിരോധശേഷി കൂട്ടാനും നന്നായി ഉറങ്ങാനും സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം…
മഞ്ഞൾ പാൽ ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താനും ബാക്ടീരിയൽ-ഫംഗൽ- വൈറൽ അണുബാധകൾ പ്രതിരോധിക്കുന്നതിനുമെല്ലാം പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത് നല്ലതാണ്. മഞ്ഞളിലെ കുർകുമിൻ ആണ് ഇതിന് സഹായിക്കുന്നത്. രാത്രി മഞ്ഞൾ പാൽ കുടിക്കുന്നത് നല്ല ഉറക്കത്തിനും സഹായിക്കും.
ഇഞ്ചി ചായ ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ ആണ് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നത്. നല്ല ഉറക്കം ലഭിക്കാനും ഇവ സഹായിക്കും. ഗ്രീൻ ടീ ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആൻറി ഓക്സിഡൻറുകളും മറ്റും അടങ്ങിയ ഗ്രീൻ ടീ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. നല്ല ഉറക്കം ലഭിക്കാനും ഗ്രീൻ ടീ രാത്രി കുടിക്കുന്നത് നല്ലതാണ്.
പെപ്പർമിൻറ് ടീ ആണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി രാത്രി ഉറങ്ങുന്നതിന് മുമ്പ് പെപ്പർമിൻറ് ടീ കുടിക്കുന്നത് നല്ലതാണ്. കുരുമുളകിൽ
ആൻറി വൈറൽ, ആൻറി മൈക്രോബയൽ ഗുണങ്ങളുണ്ട്. ഇത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും. നല്ല ഉറക്കം ലഭിക്കാനും ഇവ സഹായിക്കും
Post Your Comments