തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണ കേസ് അന്വേഷണത്തിനുള്ള ക്രൈംബ്രാഞ്ച് സംഘത്തെ തീരുമാനിച്ചു. ക്രൈംബ്രാഞ്ച് എസ്.പി എസ് മധുസൂദനന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും. ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. കന്റോണ്‍മെന്റ് എസിയും സംഘത്തില്‍ ഉണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച നാല് ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചിരുന്നില്ല.
ആക്രമണം നടന്ന് 23 ദിവസമായിട്ടും പ്രതിയെ കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറുന്നതായി സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കിയത്. ജൂണ്‍ 30 രാത്രി 11.30നാണ് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ബൈക്കിലെത്തിയ ആക്രമി സ്ഫോടക വസ്തു എറിയുന്നത്.
എകെജി സെന്റര്‍ മുതല്‍ കുന്നുകുഴി വരെയുള്ള 75ലധികം സി.സി.ടി.വികള്‍ പരിശോധിച്ചിട്ടും അക്രമിയുടെ മുഖമോ, സഞ്ചരിച്ച സ്‌കൂട്ടറിന്റെ നമ്പര്‍ പ്‌ളേറ്റോ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇതോടെ രാഷ്ട്രീയമായി ഏറെ വിവാദങ്ങളും ഉണ്ടായി. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കാന്‍ തീരുമാനമായത്.
Post Your Comments