തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലില്ലായ്മ പൂര്‍ണമായി ഇല്ലാതാക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. ഒരു വര്‍ഷം ഒരുലക്ഷം സംരംഭങ്ങളെന്ന’ ലക്ഷ്യത്തിലേക്ക് എത്തുന്നതോടെ തൊഴിലില്ലായ്മ പൂര്‍ണ്ണമായി ഇല്ലാതാകുമെന്നും ഈ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷനുകള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.
Read Also: കർക്കിടക വാവ് ദിനത്തിൽ സേവനവുമായി ചിത്രഗുപ്തൻ: പി ജയരാജനെ ട്രോളി സന്ദീപ് ജി വാര്യർ
‘അഞ്ചു വര്‍ഷം കൊണ്ട് 20 ലക്ഷം അഭ്യസ്ഥവിദ്യര്‍ക്കു തൊഴില്‍ നല്‍കാനുള്ള നടപടികളിലാണു സര്‍ക്കാര്‍. കുടുംബശ്രീ വഴി 18 മുതല്‍ 40 വയസുവരെയുള്ള സ്ത്രീകളെ ഉള്‍പ്പെടുത്തി 19,000ല്‍ അധികം ഓക്സിലിയറി ഗ്രൂപ്പുകള്‍ ഇതിനോടകം രൂപീകരിച്ച് സംരംഭ പ്രോത്സാഹന പദ്ധതികളും ഒരുക്കുന്നുണ്ട്. വിജ്ഞാന സമൂഹമായി മാറാനും അതിനൊപ്പം വിജ്ഞാന സമ്പത്തിന്റെ ആസ്ഥാനമായി മാറുകയുമാണു കേരളം ലക്ഷ്യമിടുന്നത്’- മന്ത്രി പറഞ്ഞു.
Post Your Comments