AlappuzhaNattuvarthaLatest NewsKeralaNews

കാ​റും മി​നി​ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അപകടം : സൈനീകന് ദാരുണാന്ത്യം

ത​ക​ഴി പ​ട​ഹാ​രം കാ​യി​ത്ത​റ ചാ​ക്കോ ജോ​സ​ഫി​ന്‍റെ മ​ക​ന്‍ ബി​നു ചാ​ക്കോ (39) യാ​ണ് മ​രി​ച്ച​ത്

ചേ​ർ​ത്ത​ല: ദേ​ശീയപാ​ത​യി​ൽ കാ​റും മി​നി​ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ കാ​ർ ഓ​ടി​ച്ചി​രു​ന്ന സൈ​നി​ക​ൻ മ​രി​ച്ചു. ത​ക​ഴി പ​ട​ഹാ​രം കാ​യി​ത്ത​റ ചാ​ക്കോ ജോ​സ​ഫി​ന്‍റെ മ​ക​ന്‍ ബി​നു ചാ​ക്കോ (39) യാ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ക​ണി​ച്ചു​കു​ള​ങ്ങ​ര ഓ​ട്ടോ​കാ​സ്റ്റി​ന് മു​ൻ​വ​ശ​ത്താ​യി​രു​ന്നു അ​പ​ക​ടം. ആ​സാ​മി​ൽ ജോ​ലി ചെ​യ്യു​ന്ന ബി​നു ചാ​ക്കോ ക​ഴി​ഞ്ഞ 12-ന് ​നാ​ട്ടി​ൽ വ​ന്ന​താ​ണ്. അ​വ​ധി ക​ഴി​ഞ്ഞ് ജോ​ലി സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. പൊ​ള്ളാ​ച്ചി​യി​ൽ നി​ന്ന് തേ​ങ്ങ​യു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു മി​നി​ലോ​റി. ഇ​ടിയുടെ ആഘാതത്തിൽ കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

Read Also : മാണി സി കാപ്പന്‍ ബി.ജെ.പിയിലേക്ക്? ഇത് രാഷ്ട്രീയമല്ലെയെന്ന് കാപ്പൻ

ഉടൻ തന്നെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ബി​നു ക​ര​സേ​ന​യി​ൽ നാ​യി​ബ് സു​ബേ​ദ​റാ​യി​രു​ന്നു. അ​മ്മ: ത​ങ്ക​മ്മ. ഭാ​ര്യ: ഷൈ​നി (അ​ധ്യാ​പി​ക, ദേ​വ​മാ​താ സ്കൂ​ൾ, ചേ​ന്ന​ങ്ക​രി). മ​ക്ക​ൾ: ബി​യോ​ൺ, ഷാ​രോ​ൺ. സം​സ്കാ​രം ഇന്ന് മൂ​ന്നി​ന് പ​ട​ഹാ​രം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളിയി​ൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button