കോട്ടയം: യു.ഡി.എഫില്‍ അതൃപ്തിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ബി.ജെ.പിയിലേക്കെന്ന അഭ്യൂഹം തള്ളാതെ മാണി സി കാപ്പന്‍ എം.എല്‍.എ. മാധ്യമപ്രവര്‍ത്തകരുടെ ചേദ്യത്തിന് രാഷ്ട്രീയമല്ലെ, കാലം മാറി വരുമെന്നായിരുന്നു മാണി സി കാപ്പന്റെ മറുപടി.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ദ്രൗപതി മുര്‍മുവിന് കേരളത്തില്‍ നിന്ന് ലഭിച്ച ഒരു വോട്ട് സംബന്ധിച്ച ചര്‍ച്ചകളും മാണി സി കാപ്പനില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യു.ഡി.എഫ് വിട്ട് കാപ്പന്‍ ബി.ജെ.പിയിലേക്കെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ബി.ജെ.പിയിലേക്ക് പോകുമോ? എന്ന ചോദ്യത്തിന് മറുപടി നൽകി മാണി സി കാപ്പൻ
Read Also: നഗ്ന ഫോട്ടോഷൂട്ട് നടത്തി ബോളിവുഡ് നടൻ രൺവീർ: വസ്ത്രങ്ങൾ സംഭാവന നൽകി എൻ.ജി.ഒ
‘പറയാന്‍ പറ്റില്ല. ഇത് രാഷ്ട്രീയമല്ലെ. കാലാകാലം മാറിവരും, ഇത്രയും കാലം യുഡിഎഫിലുണ്ടായിരുന്ന ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് പോയി. എന്തുമാത്രം ബഹളവും വിപ്ലവും കെ എം മാണി സാറിനെതിരെ ഉണ്ടാക്കിയതാണ്. അപ്പുറത്തുണ്ടായിരുന്നയാള്‍ സീറ്റില്ലാതെ ഇപ്പുറത്തുവന്നു. ഇതൊക്കെ സ്വാഭാവികമാണ്’- മാണി സി കാപ്പന്‍ പ്രതികരിച്ചു.
Post Your Comments