KeralaLatest NewsNews

വടകര കസ്റ്റഡി മരണം: 66 പോലീസുകാരെ സ്ഥലം മാറ്റി

 

കോഴിക്കോട്: കസ്റ്റഡി മരണം നടന്ന വടകര പോലീസ് സ്റ്റേഷനിൽ കൂട്ട നടപടി. സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റി. കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് നടപടി. സ്റ്റേഷനിലെ എസ്.എച്ച്.ഒ ഉൾപ്പെടെ 66 പോലീസുകാരെയാണ് സ്ഥലം മാറ്റിയത്.

സ്ഥലം മാറ്റത്തിനായി ഡി.ജി.പിക്ക് മുഖ്യമന്ത്രി നേരിട്ട് നിർദ്ദേശം നൽകിയതിനെ തുടർന്നായിരുന്നു ഇവർക്കെതിരേ നടപടിയെടുത്തത്. നേരത്തെ എസ്‌.ഐ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ പോലീസുകാർക്ക് വീഴ്ച്ച പറ്റിയതായാണ് കണ്ടെത്തൽ.

വ്യാഴാഴ്ച്ച രാത്രിയാണ് സജീവൻ പോലീസ് സ്‌റ്റേഷൻ വളപ്പിൽ വച്ച് മരിച്ചത്. കസ്റ്റഡി മർദ്ദനത്തിന് ശേഷം യുവാവിന് നെഞ്ചുവേദന അനുഭവപ്പെട്ട കാര്യം പലതവണ പറഞ്ഞിട്ടും പോലീസ് കാര്യമായി എടുത്തില്ല. സഹായിക്കാൻ ശ്രമിച്ചവരെ പിന്തിരിപ്പിക്കുകയും ചെയ്തെന്നാണ് കണ്ടെത്തൽ.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button