പത്തനംതിട്ട: യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച കേസില്‍ ഏഴംഗ സംഘം കൊടുമണ്‍ പൊലീസിന്റെ പിടിയിൽ. കൊടുമണ്‍ ഇടത്തിട്ട കളത്തില്‍ തെക്കേതില്‍ അഭിഷേക് (23),വിളയില്‍ വീട്ടില്‍ വിനു വിത്സന് (20), വിളയില്‍ പടിഞ്ഞാറ്റേതില്‍ അരവിന്ദ് (23), കക്കത്താനത്ത് വിളയില്‍ അമല്‍ (22), പന്തളം തെക്കേക്കര പാറക്കര തട്ടയില്‍ ആലുവിള വീട്ടില്‍ വിശാഖ് (23), ഓമല്ലൂര്‍ നെടുമ്പള്ളില്‍ ആറ്റരികം വീട്ടില്‍ വിശാല്‍ (22), ഇടത്തിട്ട ഉമേഷ് ഭവനം ഉമേഷ് (23) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കൊടുമണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പ്രവീണിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച രാത്രിയാണ് കസ്റ്റഡിയിലെടുത്തത്.
അങ്ങാടിക്കലില്‍ ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. അങ്ങാടിക്കല്‍ വായനശാലാ ജംഗ്ഷന് മുണ്ടയയ്ക്കല്‍ തെക്കേതില്‍ ജയപ്രകാശാണ്(39) വീടിനു മുന്നില്‍ പ്രതികളുടെ ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് ഇരയായത്.
Read Also : റഷ്യയല്ല ചൈന, തായ്വാൻ ഉക്രൈനുമല്ല: ‘മാതൃരാജ്യ’ത്തേക്ക് മടങ്ങാൻ താൽപ്പര്യമില്ലാത്ത ‘ചൈനീസ് തായ്വാനി’കൾ
പ്രതികൾ അമിതവേഗത്തില്‍ കാര്‍ ഓടിച്ചുപോയത് നാട്ടുകാരില്‍ ചിലര്‍ ചോദ്യം ചെയ്തതായി പറയുന്നു. അക്കൂട്ടത്തില്‍ ജയപ്രകാശും ഉണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഗുരുതരമായി പരിക്കേറ്റ ജയപ്രകാശിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജയപ്രകാശന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments