KottayamKeralaNattuvarthaLatest NewsNews

സംസ്ഥാനത്തെ സ്കൂളുകളിൽ ഓണപ്പരീക്ഷ ഓഗസ്റ്റിൽ: തീയതി പ്രഖ്യാപിച്ച് മന്ത്രി വി. ശിവൻകുട്ടി

പാലാ: ഈ വർഷത്തെ ഓണപരീക്ഷ ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ രണ്ടുവരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സെപ്റ്റംബർ മൂന്നിന് ഓണാവധി ആരംഭിക്കും. ഓണാവധിക്കു ശേഷം സെപ്റ്റംബർ 12ന് സ്കൂളുകൾ തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പാലാ രൂപതാ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെയും മാതൃഭാഷാ പോഷക സന്നദ്ധ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമഗ്ര സാക്ഷര പാലാ പ്രോജക്ടിന്റെ ഉദ്ഘാടനം നിർവഹിച്ചതിനുശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം

അതേസമയം സംസ്ഥാനത്ത് ഹയർ സെക്കന്ററി ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന്റെ സമയക്രമം വ്യക്തമാക്കി ഇന്നലെ സർക്കാർ ഉത്തരവിറക്കിയിരുന്നു. പ്ലസ് വൺ ട്രയൽ അലോട്ട്‌മെന്റ് ഈ മാസം 28ന് നടക്കും. ആദ്യ അലോട്ട്മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും.

ക്ലാസുകൾ ഓഗസ്റ്റ് 22ന് തുടങ്ങും. സി.ബി.എസ്.ഇ, ഐ.സി.എസ്.സി വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാൻ വൈകിയതാണ് ഹയർ സെക്കന്ററി പ്രവേശനം നീളാൻ കാരണംമെന്നും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button