KeralaLatest News

ഒടുവിൽ നടിക്കെതിരെയുള്ള പ്രസ്താവന പിൻവലിച്ച് വി ശിവൻകുട്ടി : കുട്ടികൾക്ക് വിഷമം ഉണ്ടാകരുതെന്ന് മന്ത്രി

സംസ്ഥാന കലോത്സവത്തിന് മുൻപ് വിവാദത്തിന് താൽപ്പര്യമില്ലെന്നും മന്ത്രി

കൊച്ചി: വിവാദങ്ങൾ ആളിക്കത്താൻ തുടങ്ങവെ നടിക്കെതിരായ പ്രസ്താവന പിൻവലിക്കുന്നെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കലോത്സവ നൃത്തത്തിന് നടി അഞ്ച് ലക്ഷം പ്രതിഫലമായി ചോദിച്ചെന്ന പരാമർശമാണ് മന്ത്രി പിൻവലിച്ചത്.

സംസ്ഥാന കലോത്സവത്തിന് മുൻപ് വിവാദത്തിന് താൽപ്പര്യമില്ല. കുട്ടികൾക്ക് വിഷമം ഉണ്ടാക്കരുത്. വിഷയത്തിൽ ഇനി ചർച്ചയ്ക്ക് ഇല്ലെന്നും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു. അതേസമയം സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ അവതരിപ്പിക്കാനുള്ള നൃത്തം ചിട്ടപ്പെടുത്താനാണ് നടി പണം ആവശ്യപ്പെട്ടതെന്നും നടി വന്ന വഴി മറക്കരുതെന്നും ആണ് നടിയെക്കുറിച്ച് മന്ത്രി പറഞ്ഞത്.

നടിയുടെ പേര് പരാമർശിക്കാതെയാണ് മന്ത്രിയുടെ വിമർശനം. കലോത്സവ വേദിയിലൂടെ എത്തി സിനിമയിൽ വളർന്ന ആളിൽ നിന്നാണ് ഈ പെരുമാറ്റമുണ്ടായത്. ഇത്തരം ആളുകൾ അഹങ്കാരം കാണിക്കുന്നത് കേരളത്തോടാണ്. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ വേദനിപ്പിച്ച സംഭവമാണിത്. അഞ്ച് ലക്ഷം കൊടുക്കാനില്ലാത്തതല്ല, പക്ഷേ കൊടുക്കില്ലെന്നാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞിരുന്നു.

അതേ സമയം വിദ്യാഭ്യാസമന്ത്രിയുടെ നിലപാടിനെ തള്ളി നർത്തകി നീനാ പ്രസാദ് രംഗത്തെത്തിയിരുന്നു. നടി പ്രതിഫലം ചോദിച്ചതിൽ എന്താണ് തെറ്റെന്നും അവരുടെ അധ്വാനത്തിനും സമയത്തിനും അവർ നൽകുന്ന മൂല്യം തുറന്നുപറഞ്ഞതിൽ തെറ്റുപറയാൻ സാധിക്കില്ലെന്നുമാണ് നീനാ പ്രസാദ് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button