Latest NewsKeralaNews

കരിമ്പ സദാചാര ആക്രമണം: സ്കൂളിലെ പി.ടി.എ വൈസ് പ്രസിഡന്‍റ് ജാഫർ അലി രാജിവെച്ചു

 

പാലക്കാട്: സദാചാര ആക്രമണം നടത്തിയ സംഭവത്തില്‍ വിദ്യാര്‍ത്ഥികൾക്കെതിരെ വിവാദ പരാമർശം നടത്തിയ കരിമ്പ സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ പി.ടി.എ വൈസ് പ്രസിഡന്‍റ് ജാഫർ അലി രാജി വച്ചു. ഇന്നലെ നടന്ന പി.ടി.എ എക്സിക്യൂട്ടീവ് യോഗത്തിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് എ.എസ് ജാഫർ അലി സ്ഥാനം രാജി വച്ചത്.

 

അതേസമയം, സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി ബസ് സ്റ്റോപ്പിൽ പോലീസ് സാന്നിധ്യം ഉറപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. സ്കൂളിൽ ചേർന്ന പി.ടി.എ എക്സിക്യുട്ടീവ് യോഗമാണ്  ബസ് സ്റ്റോപ്പിൽ പോലീസ് സാന്നിധ്യം ആവശ്യപ്പെടാൻ തീരുമാനിച്ചത്. പോലീസ് കാവലിനൊപ്പം അദ്ധ്യാപകരുടെ സാന്നിധ്യവും ബസ് സ്റ്റോപ്പിൽ ഉറപ്പാക്കും.

 

തർക്കം പരിഹരിക്കാൻ സർവകക്ഷി യോഗം വിളിക്കാനും ധാരണയായിട്ടുണ്ട്. നാട്ടുകാരേയും രക്ഷിതാക്കളേയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളേയും യോഗത്തിൽ പങ്കെടുപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button