തിരുവനന്തപുരം: വിലക്കയറ്റത്തിനെതിരേ കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ സമരത്തില്‍ തീരുമാനമെടുക്കാന്‍ എല്‍.ഡി.എഫ് ഇന്ന് നേതൃയോഗം ചേരും. അരി ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍ക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തിയതും വായ്പാ പരിധി കുറച്ചതും ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ് പ്രക്ഷോഭം. വൈകുന്നേരം മൂന്നരയ്ക്ക് എകെജി സെന്ററില്‍ ആണ് യോഗം.
ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിലക്കയറ്റം ഉയര്‍ത്തി സമരം ചെയ്താല്‍ വിവാദ വിഷയങ്ങളില്‍ നിന്ന് പുറത്തുകടക്കാമെന്നും നേതൃത്വം കരുതുന്നു. സ്വാതന്ത്ര്യ ദിനാഘോഷവും യോഗത്തില്‍ ചര്‍ച്ചയാകും.
അതേസമയം, വിലക്കയറ്റത്തിനെതിരെ ലോക്‌സഭയില്‍ പ്രതിഷേധിച്ചതിന് നാല് കോണ്‍ഗ്രസ് എം.പിമാരെ സ്പീക്കര്‍ സസ്‌പെന്റ് ചെയ്തു. മാണിക്കം ടാഗോര്‍, ടി.എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, ജ്യോതി മണി എന്നീ നാല് പേരെയാണ് സസ്‌പെന്റ് ചെയ്തത്.
Post Your Comments