ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 497 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 55,268 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 16,500 പോയിന്റ് നഷ്ടത്തിൽ 16,483 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇ മിഡ്ക്യാപ്, സ്മാൾക്യാപ് സൂചികകൾ ഒരു ശതമാനം വീതമാണ് ഇടിഞ്ഞത്. കൂടാതെ, മെറ്റൽ, ഐടി, ഫാർമ, ഓട്ടോ, ബാങ്ക്, ക്യാപിറ്റൽ ഗുഡ്സ്, റിയാലിറ്റി എന്നിവയുടെ സൂചികകൾക്കും മങ്ങലേറ്റിട്ടുണ്ട്. ടാറ്റ സ്റ്റീൽ, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിൻസെർവ് എന്നിവയുടെ ഓഹരികളാണ് നേട്ടം കൈവരിച്ചത്.
Also Read: ‘ആരോഗ്യ മേഖലയിൽ കേരളവുമായി സഹകരിക്കും’: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ക്യൂബന്‍ അംബാസഡര്‍
ഇൻഫോസിസ് ഓഹരികൾ 3.45 ശതമാനവും നെസ്‌ലെ ഇന്ത്യ, ഏഷ്യൻ പെയിന്റ്സ്, ഡോ. റെഡ്ഡീസ് ലാബ്സ് എന്നിവയുടെ ഓഹരികൾ 2.35 ശതമാനമാണ് ഇടിഞ്ഞത്. കൂടാതെ, ആക്സിസ് ബാങ്ക് ഓഹരികൾ 2.95 ശതമാനം ഇടിഞ്ഞിട്ടുണ്ട്.
Post Your Comments