KeralaLatest NewsNews

പിണറായി വിജയന്‍ ജനങ്ങളോട് പറഞ്ഞതെല്ലാം പച്ചകള്ളം: കെ.സുരേന്ദ്രന്‍

സംസ്ഥാനത്ത് നടന്ന അതിക്രമങ്ങള്‍ക്കും ജനങ്ങള്‍ക്കുണ്ടായ നാശനഷ്ടത്തിനും പിണറായി വിജയന്‍ മാപ്പുപറയണം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാർ അഭിമാന പദ്ധതിയായി ഉയർത്തിക്കാട്ടിയ സില്‍വര്‍ ലൈനിന് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം ഹൈക്കോടതിയില്‍ പറഞ്ഞതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ ജനങ്ങളോട് പറഞ്ഞത് എല്ലാം കള്ളമാണെന്ന് തെളിഞ്ഞെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

read also: പണവും സ്വർണവും മുതൽ രേഖകൾ വരെ: പാർത്ഥയുടെയും അർപ്പിതയുടെയും ക്ലോസറ്റുകളിൽ നിന്ന് ഇ.ഡി കണ്ടെത്തിയത്

റെയില്‍വേ മന്ത്രാലയം അനുമതി നല്‍കാത്ത സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സാമൂഹികാഘാതപഠനവും സര്‍വ്വേയും നടത്തുന്നത് അപക്വമായ നടപടിയാണെന്നും ഭൂമിയേറ്റെടുക്കലിന്റെ പേരില്‍ സംസ്ഥാനത്ത് നടന്ന അതിക്രമങ്ങള്‍ക്കും ജനങ്ങള്‍ക്കുണ്ടായ നാശനഷ്ടത്തിനും പിണറായി വിജയന്‍ മാപ്പുപറയണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്നു പറഞ്ഞ കെ സുരേന്ദ്രൻ കേരളത്തിന്റെ പരിസ്ഥിതിയേയും സാമ്പത്തിക മേഖലയേയും ബാധിക്കുന്ന പദ്ധതിയില്‍ നിന്നും കേരളത്തിലെ ജനങ്ങളെ രക്ഷിച്ച നരേന്ദ്രമോദി സര്‍ക്കാരിന് ബിജെപി കേരളഘടകം നന്ദി അറിയിക്കുന്നതായും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button