Latest NewsNewsIndia

പണവും സ്വർണവും മുതൽ രേഖകൾ വരെ: പാർത്ഥയുടെയും അർപ്പിതയുടെയും ക്ലോസറ്റുകളിൽ നിന്ന് ഇ.ഡി കണ്ടെത്തിയത്

കൊൽക്കത്ത: റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് പിടിയിലായ പശ്ചിമ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയുടെയും അനുയായി അർപ്പിത മുഖർജിയുടെയും വസതികളിൽ ശനിയാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ഇരുവരെയും അറസ്റ്റുചെയ്യുന്നതിന് മുൻപ് മണിക്കൂറുകളോളം ചോദ്യം ചെയ്തതിൽ നിന്നും വീട്ടിലെ ക്ലോസറ്റിൽ നിന്ന് പണവും സ്വർണവും മുതൽ മറ്റ് രേഖകൾ വരെ ഉള്ളതായി അറിയാൻ കഴിഞ്ഞതായി ഇ.ഡി വ്യക്തമാക്കി.

അർപ്പിത മുഖർജിയുടെ ഫ്ലാറ്റിൽ നിന്ന് 21 കോടി രൂപയും 500 രൂപയും 2000 രൂപയും ഇ.ഡി പിടിച്ചെടുത്തിരുന്നു. ഇതോടൊപ്പം വിലപിടിപ്പുള്ള 17 ഇനങ്ങളെങ്കിലും പിടിച്ചെടുത്തിട്ടുള്ളതായി ഇ.ഡി അറിയിച്ചു.

ഹെലികോപ്റ്റപറിന്റെ പ്രൊപ്പല്ലെറിൽ തട്ടി: വിനോദയാത്രയ്ക്കായി പോയ 21 കാരന് ദാരുണാന്ത്യം

ഹാർഡ് ഡിസ്‌കും മൊബൈൽ ഫോണും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ഉദ്യോഗാർത്ഥികളുടെ നിയമനം, തസ്തികമാറ്റം, അഡ്മിറ്റ് കാർഡുകൾ, 2012-ലെ പുതുക്കിയ ടി.ഇ.ഇ ഫലവുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പ്, സംസ്ഥാന പ്രൈമറി ബോർഡ് പ്രസിഡന്റിന്റെ കുറിപ്പ്, നിർദ്ദിഷ്ട അധ്യാപകരുടെ ചാർട്ടിന്റെ പകർപ്പ് എന്നിവയും ഏജൻസി പിടിച്ചെടുത്തു. സംസ്ഥാന സ്കൂൾ സർവീസ് കമ്മീഷന്റെ ഉന്നതാധികാര സമിതിയുമായി ബന്ധപ്പെട്ട പേപ്പറിന്റെ പോസ്റ്റിംഗും പകർപ്പും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

‘ചാറ്റർജിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ കുറഞ്ഞത് 13 ആധാരങ്ങളെങ്കിലും ഉൾപ്പെടുന്നു, അവയിൽ ചിലത് മുഖർജിയുമായി ബന്ധപ്പെട്ടവയാണ്. കഴിഞ്ഞ പത്ത് വർഷമായി ഇരുവരും പരസ്പരം അറിയാമായിരുന്നു എന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ‘ഇ.ഡി ഉദ്യോഗസ്ഥൻ പറഞ്ഞു.

ശനിയാഴ്ച്ച വരെ ഇടിമിന്നലിന് സാധ്യത: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ

ചാറ്റർജിയുടെ വീട്ടിൽ നടത്തിയ റെയ്ഡിലും 27 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലും റിക്രൂട്ട്‌മെന്റ് കുംഭകോണത്തിൽ അദ്ദേഹത്തിന് പങ്കുണ്ട് എന്നതിന് മതിയായ തെളിവുകൾ ലഭിച്ചതായി ഇ.ഡി ഞായറാഴ്ച കൽക്കട്ട ഹൈക്കോടതിയെ അറിയിച്ചിരുന്നു. ചാറ്റർജിയുടെ അടുത്ത സഹായിയായിരുന്നു അർപ്പിത മുഖർജി എന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്.

സർക്കാർ സ്‌കൂളുകളിലെ നൂറുകണക്കിന് അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമനത്തിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ചാണ് ചാറ്റർജിയെ അറസ്റ്റ് ചെയ്തത്. കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് നടന്ന സി.ബി.ഐ അന്വേഷണത്തിൽ, കോടികളുടെ അഴിമതി നടന്നതായി കണ്ടെത്തിയിരുന്നു. തുടർന്ന് പണമിടപാട് പുറത്തുകൊണ്ടുവരാൻ ജൂണിൽ ഇ.ഡി രണ്ട് എഫ്.ഐ.ആറുകൾ ഫയൽ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button