തൃശൂര്‍: നടന്‍ വിനീത് തട്ടില്‍ അറസ്റ്റില്‍. ആലപ്പുഴ തുറവൂര്‍ സ്വദേശി അലക്‌സിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസിലാണ് നടൻ അറസ്റ്റിലായത്. പരിക്കേറ്റ അലക്‌സ് ചികിത്സയിലാണ്. പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കടം കൊടുത്ത പണം തിരികെ ചോദിച്ച് വിനീതിന്റെ വീട്ടിലെത്തിയ അലക്‌സിനെ വടിവാള്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.
Read Also: ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിന്റെ വികസനത്തിന് 2.8 കോടി: മന്ത്രി വീണാ ജോർജ്
അന്തിക്കാട് പൊലീസാണ് കേസെടുത്തത്. പുത്തന്‍പീടിക സ്വദേശിയാണ് വിനീത് തട്ടില്‍. അദ്ദേഹത്തെ പുത്തന്‍പീടികയിലെ വീട്ടില്‍ നിന്നണ് പൊലീസ് അറസ്റ്റ് ചെയ്തത്. അങ്കമാലി ഡയറീസ്, ആട്-2, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളില്‍ വിനീത് അഭിനയിച്ചിട്ടുണ്ട്.
Post Your Comments