കല്‍പ്പറ്റ: വയനാട്ടില്‍ ഇരുപതുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പറളിക്കുന്ന് പുളിക്കല്‍ പറമ്പില്‍ ഷിബു- ഇന്ദു ദമ്പതികളുടെ മകന്‍ അശ്വിന്‍ ആണ് മരിച്ചത്.
കമ്പളക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പറളിക്കുന്നില്‍ ആണ് ഇരുപതുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
Read Also : തുടര്‍ച്ചയായി അവസരങ്ങള്‍ കിട്ടിയാല്‍ സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയും: ഡാനിഷ് കനേരിയ
കമ്പളക്കാട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. തുടർന്ന്, മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതുല്‍ കൃഷ്ണന്‍ സഹോദരനാണ്.
Post Your Comments