പത്തനംതിട്ട: കോന്നിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. അട്ടചാക്കല്‍ സ്വദേശികളായ സജികുമാര്‍, ബാബു, ബിന്ദു, മോളി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെയാണ് പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. പന്നി ഓടിപോയ വഴിയില്‍ ഉണ്ടായിരുന്നവരാണ് ആക്രമണത്തിനിരയായത്.
അതേസമയം, പ്രദേശത്ത് മുമ്പും കാട്ടുപന്നിയുടെ ആക്രമണമുണ്ടായിട്ടും വനംവകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. വനംവകുപ്പ് നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.
Post Your Comments