കഴക്കൂട്ടം: ഓണം ആഘോഷങ്ങളോടനുബന്ധിച്ച് ചില്ലറവില്‍പ്പനയ്ക്കായി മാഹിയില്‍ നിന്നും കൊണ്ടുവന്ന 3600 ലിറ്റര്‍ അനധികൃത വിദേശ മദ്യവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. 50 ലക്ഷം രൂപ വിലമതിക്കുന്ന മദ്യമാണ് പിടികൂടിയിരിക്കുന്നത്.
കഴക്കൂട്ടം സ്വദേശി കൃഷ്ണ പ്രകാശ് (24), കല്ലുവാതുക്കല്‍ സജി (59) എന്നിവര്‍ ആണ് പിടിയിലായത്. വിദേശമദ്യം, വാഹനം എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. എറണാകുളം, ആലപ്പുഴ ജില്ലകളിലേക്കാണ് പ്രതികള്‍ മദ്യം കടത്താനിരുന്നത്.
തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്‌റെയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തെരച്ചിലില്‍ ആണ് മദ്യം പിടികൂടിയത്. കൊടുങ്ങല്ലൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിദേശമദ്യവേട്ട നടത്തിയത്.
Post Your Comments