കൊല്‍ക്കത്ത: അറസ്റ്റിലായ ബംഗാള്‍ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ എയിംസ് ആശുപത്രിയിലേക്ക് മാറ്റാന്‍ കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ്. ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ, പാര്‍ത്ഥ ചാറ്റര്‍ജിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് എസ്.എസ്.കെ.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനെതിരെ ഇ.ഡി സമര്‍പ്പിച്ച ഹര്‍ജിയിലാണ് അനുകൂല ഉത്തരവ് ഉണ്ടായത്.
എന്നാൽ, പാര്‍ത്ഥ ചാറ്റര്‍ജിയെ തിങ്കളാഴ്ച എയര്‍ ആംബുലന്‍സില്‍ കൊണ്ട് പോകണമെന്നാണ് കോടതിയുടെ ഉത്തരവ്. പാര്‍ത്ഥ ചാറ്റര്‍ജി, സര്‍ക്കാര്‍ ആശുപത്രിയെ സുരക്ഷാ കേന്ദ്രമായി കാണുകയാണെന്നും ഇടക്കാല കസ്റ്റഡിയായി പരിഗണിക്കില്ലെന്നും ഇ.ഡി കോടതിയെ അറിയിച്ചു. മെഡിക്കല്‍ രേഖകള്‍ പ്രകാരം പാര്‍ത്ഥ ചാറ്റര്‍ജി ആരോഗ്യവാനാണെന്ന് ഇ.ഡി വാദിച്ചു.
Read Also: രണ്ട് സുപ്രധാന കേസുകൾ സിബിഐയ്ക്ക് കൈമാറി: നിർദ്ദേശം നൽകി മഹാരാഷ്ട്ര സർക്കാർ
അധ്യാപകരുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടിന്റെ ഭാഗമായ അന്വേഷണം ചെന്നെത്തിയത് രാജ്യം ഒന്നടങ്കം ഞെട്ടിയ റെയ്ഡിലാണ്. റ്റേറ്റ് അൻഡസ്ട്രി ആന്റ് കൊമേഴ്‌സ് മന്ത്രി പാർഥ ചാറ്റർജിയുടെ വസതിയിൽ ഉൾപ്പെടെ 13 ഇടത്താണ് റെയ്ഡ് നടന്നത്. മന്ത്രിയുടെ അടുത്ത അനുയായിയായ അർപിതാ മുഖർജിയുടെ വീട്ടിൽ നിന്ന് സ്വത്തുവകകൾ കണ്ടെത്തിയത് വിശ്വസിക്കാനാകാതെ ഇ.ഡി.
Post Your Comments